ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി

ഇറ്റാലിയന്‍ നാവികന്‍ , സാല്‍വത്തോറ ജിറോണ്‍ , സെന്റ് ആന്റണീസ് ബോട്ടുടമ
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (13:46 IST)
കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ ലത്തോറെ മാസിമിലാനോയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാമെന്ന് സുപ്രീംകോടതി.
വിട്ടയക്കമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാവികനെ വിട്ടയ്ക്കാന്‍ തീരുമാനിച്ചത്. നാല് മാസത്തേക്ക് നാട്ടില്‍ പോകാനാണ് അനുമതി.

ഹര്‍ജി പരിഗണിക്കവേ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നാവികന്റെ അപേക്ഷ കേന്ദ്രവും കേരളവും എതിര്‍ത്തില്ല. അപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ സ്ഥാനപതിയും നാവികനും സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതിന് ശേഷമേ നാട്ടിലേക്ക് പോകാന്‍ സാധിക്കൂ.

കടല്‍ക്കൊലകേസിലെ പ്രതികളിലൊരാളായ ലത്തോറെ മാസിമിലാനോയ്ക്ക് മസ്തിഷ്‌കാഘാതം സംഭവിച്ചുവെന്നാണ് ഇറ്റലി കോടതിയില്‍ അറിയിച്ചത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നേരത്തെ ഇറ്റലി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :