സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 ജനുവരി 2024 (13:06 IST)
Israel:
ഹമാസിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അബോര്‍ഷന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാമെന്നാണ് ഇസ്രായേലിന്റെ പക്ഷം. പ്രാദേശിക വാര്‍ത്ത മാധ്യമമായ വാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നാലുമാസത്തോളമായി 130ലധികം ഇസ്രയേലികളെയാണ് ഹമാസ് ബന്ധികളാക്കി വച്ചിരിക്കുന്നത്. ഇതില്‍ യുവതികളും സ്ത്രീകളുമായി നിരവധി പേരുണ്ട്. അവരില്‍ ചിലര്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. ഇങ്ങനെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീകളെ തിരികെ കൊണ്ടുവരാന്‍ നിരവധി ചര്‍ച്ചകള്‍ നടക്കുകയാണ്.
കടുത്ത ലൈംഗിക അതിക്രമങ്ങളാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബന്ധികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അതിനുള്ള നടപടിയെടുക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബന്ദികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ എത്രത്തോളം തടവില്‍ കിടക്കുന്നോ അത്രത്തോളം ഗര്‍ഭിണികളാവാന്‍ സാധ്യത കൂടുതലെന്നാണ് അവര്‍ പറയുന്നത്.