Iran Pak Crisis: ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്ഥാൻ,ഇറാനിലെ രണ്ട് പോസ്റ്റുകൾക്ക് നേരെ ആക്രമണം

Missile,War,Conflict
അഭിറാം മനോഹർ| Last Modified വ്യാഴം, 18 ജനുവരി 2024 (13:57 IST)
ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിയുമായി പാകിസ്ഥാന്‍. ഇറാന്‍ നടത്തിയ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാകിസ്ഥാന്‍ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ട് കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ഇറാന്‍ ആക്രമണം നടത്തിയത്. അക്രമണത്തില്‍ 2 കുട്ടികളാണ് കൊല്ലപ്പെട്ടത്. രാജ്യാതിര്‍ത്തി കടന്നുള്ള ഇറാന്റെ ഈ കടന്നുകയറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇതിന് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. ഇറാന്‍ നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കിയിരുന്നു. 2012ലാണ് സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദില്‍ രൂപം കൊണ്ടത്. ഇറാനില്‍ നടന്ന പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :