കഴുത്തു വെട്ടിയോ കുത്തിയോ, വെടിവച്ചോ, ബോംബാക്രമണത്തിലൂടെയോ വധിക്കാം; കൊലപ്പെടുത്തേണ്ട എഴുപത് അമേരിക്കന്‍ സൈനികരുടെ വിവരങ്ങള്‍ ഐഎസ് പുറത്തുവിട്ടു

ഏത് രീതിയില്‍ കൊല്ലണമെന്നും ഐഎസ് ഹിറ്റ് ലിസ്റ്റില്‍ വിശദീകരിക്കുന്നു

ഇസ്ലാമിക് സ്റ്റേറ്റ് , ഐഎസ് , സിറിയ , അമേരിക്ക
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 2 മെയ് 2016 (11:39 IST)
തങ്ങളുടെ സങ്കേതങ്ങളും ആളുകളെയും കൊലപ്പെടുത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന എഴുപത് അമേരിക്കന്‍
സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. കൊലപ്പെടുത്തേണ്ട അമേരിക്കന്‍ സൈനികരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഹിറ്റ്‌ലിസ്‌റ്റ് ഐഎസ് പുറത്തുവിട്ടു.

സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സങ്കേതങ്ങള്‍ക്ക് നേരെ ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്ന സൈനികരുടെ പട്ടികയാണ് ഐഎസ് പുറത്തു വിട്ടത്. ഇവര്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ മടിക്കുന്നവരും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് അകലെ നിന്ന് നിയന്ത്രിച്ച് ഞങ്ങളെ നേരിടുകയുമാണ്. ദൂരെ ഇരുന്ന് ബട്ടന്‍ അമര്‍ത്തി ബോംബ് ആക്രമണം നടത്തുന്ന അമേരിക്കന്‍ സൈന്യത്തിലെ എഴുപത് പേരെയും കൊലപ്പെടുത്തണമെന്നും അനുനായികള്‍ക്ക് ഐഎസ് നിര്‍ദേശം നല്‍കി.

ഏത് രീതിയില്‍ കൊല്ലണമെന്നും ഐഎസ് ഹിറ്റ് ലിസ്റ്റില്‍ വിശദീകരിക്കുന്നു. കഴുത്തു വെട്ടിയോ, കത്തി ഉപയോഗിച്ച് കുത്തിയോ, വെടിവച്ചോ, ബോംബാക്രമണത്തിലൂടെയോ ഇവരെ വധിക്കാമെന്നാണ് ഐഎസിന്റെ നിര്‍ദേശം. ഇസ്‌ലാമിക് സ്റ്റേറ്റ് ഹാക്കിങ് ഡിവിഷന്‍ എന്ന പേരില്‍ പുറത്തുവിട്ട പട്ടികയില്‍ സ്ത്രീകളുടെ വിവരങ്ങളുമുണ്ട്. കുറിപ്പിനൊപ്പം സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയുടെ തല വെട്ടിയ ചിത്രവും ഉള്‍പ്പെടുത്തി അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :