ആരോഗ്യ രംഗത്തും സാന്നിധ്യം അറിയിച്ച് ഐഎസ്ആർഒ; കൃത്രിമ ഹൃദയം ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരം

ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ പുതിയ ഒരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. കൃത്രിമ ഉപഗ്രഹങ്ങളുടെയും കൂറ്റൻ റോക്കറ്റുകളുടെയും നിർമാണത്തിലൂടെ കഴിവ് തെളിയിച്ച ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ ആരോഗ്യരംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. റോക്കറ്റ

ഐ എസ് ആർ ഒ, റോക്കറ്റ്, റിസേർച് ഓർഗനൈസേഷൻ ISRO, Rocket, Risearcgh Organisation
rahul balan| Last Modified ബുധന്‍, 27 ഏപ്രില്‍ 2016 (16:50 IST)
ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ പുതിയ ഒരു ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ്. കൃത്രിമ ഉപഗ്രഹങ്ങളുടെയും കൂറ്റൻ റോക്കറ്റുകളുടെയും നിർമാണത്തിലൂടെ കഴിവ് തെളിയിച്ച ഇന്ത്യൻ സ്പേസ് റിസേർച് ഓർഗനൈസേഷൻ ആരോഗ്യരംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കൃത്രിമ ഹൃദയം വികസിപ്പിച്ചെടുക്കുന്നതിന്റെ ആദ്യപടി വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആദ്യ ഘട്ടത്തില്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു.

ആറു വർഷത്തിലേറെ നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവില്‍ ശാസ്ത്രഞ്ജർ കണ്ടുപിടിച്ച ഉപകരണം,
ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്ന രോഗികൾക്ക് ആശ്വാസകരമാകും. നിലവില്‍ എയിംസ് പോലുള്ള രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രികളിൽ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാറുണ്ട്. ഒരു കോടിയിലധികം വിലവരുന്ന ഇത്തരം ഉപകരണംങ്ങള്‍ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഐ എസ് ആർ ഒ വികസിപ്പിച്ചെടുത്ത പുതിയ ഉപകരണത്തിന്റെ ആകെ ചിലവ് വെറും 1.25 ലക്ഷം മാത്രമാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് പുതിയ ഉപകരണം ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

ഇപ്പോള്‍ കണ്ടുപിടിച്ച ഉപകരണത്തിന് 100 ഗ്രാം ഭാരമാണ് ഉള്ളത്. ഇത് ശരീരത്തിനുള്ളിലോ പുറത്തോ ക്രമീകരിക്കാനാകും. ഇതുവരെ ആറു പന്നികളിൽ ഈ ഉപകരണം ഉപയോഗിച്ച് പരീക്ഷണം നടത്തിയിട്ടുണ്ട്. പന്നികളുടെ ഹൃദയം മാറ്റി പകരം കൃത്രിമ ഹൃദയം ഘടിപ്പിച്ച് ആറു മണിക്കൂർ വീതമായിരുന്നു പരീക്ഷണം. ആറു മണിക്കൂറില്‍ പന്നികൾക്ക് യാതൊരുവിധ ശാരീരിക പ്രശ്നങ്ങളും അനുഭവപ്പെട്ടില്ല. ഇതിന് പുറമെ
മറ്റ് അവയങ്ങൾ പരിശോധിച്ചപ്പോൾ അവ പഴയതുപോലെ തന്നെ പ്രവർത്തനക്ഷമമായിരുന്നുവെന്നും പുതിയ ഉപകരണം അവയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും കണ്ടെത്തി.

ലീഥിയം ഇയോൺ ബാറ്ററി ഉപയോഗിച്ചാണ് കൃത്രിമ ഹൃദയം പ്രവര്‍ത്തിക്കുന്നത്. ലെഫ്റ്റ് വെൻട്രിക്കുലർ അസിസ്റ്റ് ഡിവൈസ് എന്ന് പേരിട്ടിരിക്കുന്ന ഉപകരനം ഹൃദയത്തിന്റെ ഇടതു വെൺട്രിക്കിളിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസരത്തിൽ ഏറ്റവും സഹായകരമാകും. മിനിട്ടിൽ മൂന്നു മുതൽ അഞ്ചു ലീറ്റര്‍ രക്തം വരെ പമ്പു ചെയ്യാൻ ഈ ഉപകരണത്തിന് കഴിയും.

തുടര്‍ച്ചയായുള്ള പ്രവർത്തനം കാരണം ഉപകരണം ചൂടാകില്ല എന്നതാണ് മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഉപകരണം മനുഷ്യ ശരീരത്തില്‍ പരീക്ഷിക്കാന്‍ ഇനിയും കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :