ബെയ്റൂട്ട്|
Last Modified ഞായര്‍, 7 ഡിസംബര്‍ 2014 (12:54 IST)
കിഴക്കന്‍ സിറിയയിലെ ദെര്‍ എല്‍ സോര്‍ വ്യോമത്താവളത്തിന് നേരെ ഐ എസ് ആക്രമണം. ആക്രമണത്തില്‍ വ്യോമത്താവളം ഭാഗീകമായി തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന്റെ പകുതിയോളം ഭാഗം ഐ.എസ് പിടിച്ചെടുത്തു. വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്ത വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ചിത്രങ്ങള്‍ ഐ.എസ് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഐ.എസ് ഭീകരര്‍ വ്യോമത്താവളം പിടിച്ചെടുക്കാനായുള്ള ശ്രമം തുടങ്ങിയത്. കവാടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍
ഇടിച്ചുകയറ്റി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 19 ഓളം സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ സമീപത്തെ ഒരു ഗ്രാമം ഭീകരര്‍ പിടിച്ചെടുത്തിരുന്നു. ദെര്‍ എല്‍ സോര്‍
പ്രസിഡന്റ് ബാഷര്‍ അസ്സാദിന്റെ സേനയുടെ തന്ത്രപ്രധാന സൈനികത്താവളമാണ്
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.