സിറിയ|
jibin|
Last Updated:
ചൊവ്വ, 8 ഡിസംബര്‍ 2015 (17:37 IST)
ലോകശക്തികളായ അമേരിക്കയും റഷ്യയും എത്ര ശ്രമിച്ചാലും ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐഎസ്) ഇല്ലാതാക്കാന്‍
കഴിയില്ല, കാരണം അത്രത്തോളം വളര്‍ന്നു കഴിഞ്ഞു അവര്‍. ഐഎസിന്റെ വേര് അറക്കുമെന്ന ലോക നേതാക്കളുടെ പ്രസ്‌താവനകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാണ്. അമേരിക്കയുടെയും റഷ്യയുടെയും കൈവശം ഏന്തെക്കെ തരത്തിലുള്ള
മാരകായുധങ്ങള്‍ ഉണ്ടോ അതെല്ലാം ഇന്ന് ഐഎസും സ്വന്തമാക്കി കഴിഞ്ഞു. ഏത് രാജ്യത്തെയും വെല്ലുവിളിക്കാനും അവരുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുമുള്ള കഴിവ് അവര്‍ നേടുകയും ചെയ്‌തു.
സിറിയയിലും ഇറാക്കിലും അമേരിക്കന്‍ സഖ്യശക്തികള്‍ നടത്തുന്ന ഐഎസ് വേട്ട പ്രതീക്ഷിച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍, റഷ്യ രംഗത്തിറങ്ങിയതോടെ ഐഎസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു.
അമേരിക്ക ഒരു മാസം സിറിയയില്‍ ഇട്ടത് മുപ്പതോളം ബോംബുകളാണ്. എന്നാല്‍ ഒരാഴ്‌ചകൊണ്ട് റഷ്യ സിറിയയില്‍ വര്‍ഷിച്ചത് 250തോളം ബോംബുകളാണ്. ഇതോടെ വാഹനങ്ങളും സങ്കേതങ്ങളും ആളുകളും നശിച്ച ഐഎസ് ഉള്‍വലിയാന്‍ തുടങ്ങി. ജനങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഐഎസിനെതിരെ ഫ്രാന്‍സും, ജര്‍മ്മനിയും, ബ്രിട്ടനും രംഗത്തിറങ്ങിയതോടെ കളം മാറ്റി ചവട്ടുകയായിരുന്നു ഐഎസ്.
എന്നാല്‍ ഇത്തരത്തിലുള്ള ഏത് ആക്രമണത്തിലും തകരുന്നതല്ല ഐഎസിന്റെ ശക്തിയും പ്രവര്‍ത്തനവും. സിറിയയിലും ഇറാഖിലും മാത്രമായി ലോകരാജ്യങ്ങള്‍ ശ്രദ്ധകേന്ദ്രികരിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ആസ്ഥാനം യെമനിലേക്കോ ആഫ്‌ഗാനിസ്ഥാനിലേക്കോ മാറ്റാനുള്ള നീക്കത്തിലാണ് ഐഎസ്. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ പദ്ധതി ആസുത്രണം തുടങ്ങിയതോടെ ആധൂനിക തരത്തിലുള്ള ആയുധങ്ങള്‍ സംഭരിക്കാന്‍ തുടങ്ങി ഐഎസ്. മാരകമായ ജൈവായുധം ഭീകരര്‍ സ്വന്തമാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കെമിക്കല്‍ ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ സ്‌ഫോന വസ്‌തുക്കള്‍ എന്നിവ ഇതിനകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളെ തരിപ്പണമാക്കാനുള്ള ആയുധങ്ങള്‍ ഇതിനകം തന്നെ അവര്‍ സ്വന്തമാക്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഇവ ഉപയോഗിക്കുമെന്നാണ് ഭീകരര്‍ വ്യക്തമാക്കുന്നത്.
സൈനിക ക്യാമ്പുകളിലും യുദ്ധമുഖത്തും ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ സംഭരിക്കുന്നതിനൊപ്പം ഇവ നിര്‍മിക്കാനും ഐഎസ് നീക്കം ശക്തിയാക്കി. സോഷ്യല്‍ മീഡയവഴി ഉന്നത വിദ്യാഭ്യാസമുള്ള യുവതിയുവാക്കളെ പാളയത്തിലെത്തിച്ചാണ് ഈ നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സയന്‍സ്, കെമസ്‌ട്രി, ഫിസിക്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ വൈദഗ്‌ദ്യമുള്ളവരെ ഉപയോഗിച്ചാണ് വിനാശകാരിയായ ആയുധങ്ങള്‍ നിര്‍മിക്കുന്നത്. ഇതിനായി പ്രത്യേകം വിഭാഗത്തെ രൂപികരിക്കുകയും ചെയ്‌തു. പിടികൂടിയ ഐഎസ് ഭീകരില്‍ നിന്നും പുറത്തുവന്ന രേഖകളില്‍ നിന്നുമാണ് ഈ കാര്യങ്ങള്‍ അറിവായത്. ഇതുകൂടാതെ, സിറിയയിലെയും ഇറാഖിലെയും ആയുധ കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും ഐഎസിന്റെ കൈയിലെത്തി കഴിഞ്ഞു. കോടിക്കണക്കിന് വരുമാനമുള്ളതിനാല്‍ പുറത്തുനിന്നും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല. ആഫ്രിക്കന്‍ രാജ്യങ്ങളെ വരുതിയിലാക്കിയ ബൊക്കോ ഹറാം ഭീകരരില്‍ നിന്നാണ് കൂടുതലും ആയുധങ്ങള്‍ വാങ്ങുന്നത്.
സിറിയയേയും ഇറാഖിനേയും ആക്രമിച്ച് കീഴ്‌പ്പെടുത്തിയാലും ഐഎസിനെ ഇല്ലാതാക്കാന്‍ ഒരിക്കലും സാധിക്കില്ല. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള നിരവധി പേര്‍ ഇന്ന് ഐഎസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഓളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവര്‍ വേറെയും. യൂറോപ്പില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ സിറിയയില്‍ എത്തിയത്. 800ഓളം യുവതിയുവാക്കള്‍ സിറിയയില്‍ നിന്ന് പരിശീലനം നേടുകയും അതില്‍ 400ഓളം പേര്‍ തിരിച്ച് യൂറോപ്പിലേക്ക് മടങ്ങുകയും ചെയ്‌തിട്ടുണ്ട്. ഇവര്‍ ആരെന്നോ എവിടെയുണ്ടെന്നോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത്തരക്കാര്‍ കൂടുതലായും എത്തിച്ചേരുന്നത് ബെല്‍ജിയത്തിലേക്കാണ്. യൂറോപ്പില്‍ എവിടെ വേണമെങ്കിലും ആക്രമണം നടത്താനുള്ള കഴിവുണ്ട് ഇവര്‍ക്ക്. 18മുതല്‍ 36 വയസുവരെയുള്ളവരാണ് ഇവരില്‍ ഏറെയും.
സോഷ്യല്‍ മീഡിയവഴി റിക്രൂട്ട് ചെയ്യപ്പെട്ട ആയിരക്കണക്കിന് യുവതിയുവാക്കള്‍ പരിശീലനം ലഭിച്ചശേഷം തങ്ങളുടെ രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്. ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്‌ത് ഇറാഖിലേക്കും സിറിയയിലേക്കും അയക്കുകയും ചെയ്യും. ആക്രമണ പദ്ധതികള്‍ ആസുത്രണം ചെയ്യുകയും ആക്രമണത്തിനായി എത്തുന്ന ഭീകരര്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നത് ഇവരാണ്. എല്ലാ രാജ്യങ്ങളിലേക്കും ഇത്തരത്തിലുള്ള യുവതി യുവാക്കള്‍ എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഐഎസിന്റെ വേരറുക്കുക എന്നത് അസാധ്യമാണ്. സിറയയിലും ഇറാഖിലും മാത്രമായി പ്രവര്‍ത്തനം ചുരുക്കാതെ മറ്റ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിക്കുകയാണ് അവര്‍. പാരിസില്‍ നടന്ന ആക്രമണവും അമേരിക്കയില്‍ നടന്ന വെടിവെപ്പും തങ്ങളുടെ ശക്തി വെളിപ്പെടുത്താനായിരു. ഏത് രാജ്യത്തും തങ്ങള്‍ക്ക് ആക്രമണം നടത്താന്‍ കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു ഐഎസ്.