ഐഎസില്‍ നിന്ന് തിക്രിതിനെ തിരിച്ചുപിടിക്കാന്‍ ഇറാഖിന്റെ വമ്പന്‍ സൈനിക വിന്യാസം

ബാഗ്ദാദ്| vishnu| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (18:07 IST)
സദ്ദാം ഹുസൈന്‍െറ ജന്മ നഗരമായ തിക്രീത് ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈനിക നടപടി തുടങ്ങി. ഇറാഖ് സൈന്യവും ഷിയ സായുധ സംഘങ്ങളും സുന്നി ഗോത്ര പോരളികളും സംയുക്തമായാണ് ഐ‌എസിനെതിരെ ആക്രമണം നടത്താന്‍ തുടങ്ങിയത്. സുന്നി ഗോത്രങ്ങള്‍ ഐ‌എസിനെതിരെ പോരാടാന്‍ തീരുമാനിച്ചത് സൈനിക നടപടിക്ക് മണിക്കൂറുകള്‍ മുമ്പ് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സുന്നി ഗോത്രവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതോടെയാണ്.

ഐ‌എസിനെതിരായ പോരാട്ടത്തില്‍ സഹായിക്കുകയാണെങ്കില്‍ ഗോത്രവിഭാഗങ്ങളെക്കെതിരാ‍യ കേസുകള്‍ പിന്‍‌വലിച്ച് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ഇവരോട് പറഞ്ഞതായാണ് സൂചന. തിക്രിത് ഉള്‍പ്പെടുന്ന സലാഹുദ്ദീന്‍ പ്രവിശ്യയിലെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച ഇറാഖ് സൈന്യം ആക്രമണം നടത്തിയിരുന്നു. തിക്രീത് നഗരത്തിന് പുറത്തുള്ള ചിലസ്ഥലങ്ങളില്‍ നിന്ന് ഐ.എസ് തീവ്രവാദികളെ തുരത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ബാഗ്ദാദില്‍ നിന്ന് 130 കിലോമീറ്റര്‍ വടക്കുള്ള തിക്രീത് കഴിഞ്ഞ ജൂണിലാണ് ഐ.എസ് പിടിച്ചടക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :