ഐഎസ് തലവന്‍ അല്‍ബാഗ്ദാദി വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു

   ഐഎസ് ഐഎസ് , അബൂബക്കര്‍ അല്‍ബാഗ്ദാദി , അമേരിക്ക- ഇറാഖ്
ബാഗ്ദാദ്| jibin| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (11:53 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഐഎസ് ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ഇറാഖും ചേര്‍ന്ന് നടത്തിയ ആക്രമണത്തിടയിലാണ് ബാഗ്ദാദി രക്ഷപ്പെട്ടത്.

ഐഎസ് ഐഎസ് ഖലീഫയായി പ്രഖ്യാപിച്ചിരിക്കുന്ന അബൂബക്കര്‍ അല്‍ബാഗ്ദാദി പടിഞ്ഞാറന്‍ ഇറാഖില്‍ നിന്ന് മടങ്ങിയതിനു ഏതാനും മണിക്കൂറിനു ശേഷമാണ് സഖ്യസേന ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സാധാരണക്കാരുള്‍പ്പെടെ 35 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറില്‍ അമേരിക്കയും ഇറാഖ് സൈന്യവും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ 15 തീവ്രവാദികള്‍ കൊല്ലപ്പെടുകയും 30-ല്‍ അധികം തീവ്രവാദികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

സഖ്യസേനയുടെ
വ്യോമാക്രമണത്തിൽ ഐഎസ് ഐഎസ് നേതാവായ താമിർ മുഹമ്മദ് അൽ അസ്കരിയും കൊല്ലപ്പെട്ടു. ഇറാക്കിലെ പൊരാളികൾക്ക് നിർദ്ദേശം നൽകാനായി സിറിയൻ അതിർത്തി കടന്നെത്തിയ ഭീകരരാണ് കൂടുതലായും
കൊല്ലപ്പെട്ടത്. അതേസമയം സിറിയയും ഇറാക്കും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഐഎസ് ഐസിനെതിരേയുള്ള യുദ്ധം സഖ്യസേന ശക്തമാക്കിയിരിക്കുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :