സിറിയയില്‍ റഷ്യന്‍ ആക്രമണം; 73മരണം, 170 പേര്‍ക്ക് പരുക്ക്

 ഇസ്‌ലാമിക് സ്‌റ്റേറ്റ് , സിറിയ , റഷ്യന്‍ ആക്രമണം , ഐഎസ് , വ്യോമാക്രമണം
ഡമാസ്‌കസ്| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (10:45 IST)
സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിൽ 30 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും ആണെന്ന് സിറിയൻ മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാർക്കറ്റില്‍ ഐസ് ഭീകരരെ ലക്ഷ്യം വെച്ചാണ് റഷ്യ ആക്രമണം നടത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങൾ ആറു തവണ ബോംബുകൾ വർഷിക്കുകയായിരുന്നു. ആക്രമണത്തിൽ സർക്കാർ കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്. വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐഎസ് ഭീകരര്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യ വ്യക്തമാക്കി.

മെഡിറ്ററേനിയൻ കടലിലുള്ള അന്തർവാഹിനിയിൽ നിന്ന് റഷ്യ മിസൈൽ ആക്രമണവും നടത്തി. പ്രഹര ശേഷിയേറിയ ബോംബുകളാണ് ഐഎസ് വേട്ടക്കായി റഷ്യ ഉപയോഗിക്കുന്നത്. ആക്രമണത്തിനായി 64 യുദ്ധവിമാനങ്ങൾ റഷ്യ
ഒരുക്കിയിട്ടുണ്ട്. ഇഡ്ലിബിന്റെ നിയന്ത്രണം ഈവര്‍ഷം ആദ്യം വിമതര്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ തമ്പടിച്ചിരിക്കുന്ന ഐഎസ് സമീപ പ്രദേശങ്ങള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, റഷ്യയുടെ ആക്രമണം ഐഎസിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :