ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവിന് വിഷം നല്‍കിയതാര് ?, ബാഗ്‌ദാദിക്ക് എന്തുസംഭവിച്ചു ? - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവ് ബാഗ്‌ദാദിക്ക് വിഷം നല്‍കിയ മിടുക്കനാരെന്ന് അറിയാമോ ?; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

 abubeker al bagdadi death , bagdadi death news , ISIS , syria and iraq , bagdadi , poison , ഇസ്‌ലാമിക് സ്‌റ്റേറ്റ് , അബൂബക്കര്‍ അല്‍ ബാഗ്‌ദാദി , ഐഎസ് , അമേരിക്ക , ഇറാഖ്
ബാഗ്‌ദാദ്| jibin| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (21:12 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവ് അബൂബക്കര്‍ അല്‍ ബാഗ്‌ദാദിയും മൂന്ന് അംഗങ്ങളും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നിനവേയിലെ ഒളിത്താവളത്തില്‍‌വച്ച് കഴിച്ച ഭക്ഷണത്തിലാണ് വിഷം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബാഗ്‌ദാദിക്കും മൂന്ന് കമാന്‍ഡര്‍ക്കുമായി പാകം ചെയ്‌ത ഭക്ഷണത്തില്‍ ചാരന്‍ വിഷം കലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരെ ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കുമായി വേറെ ഒളിത്താവളത്തിലേക്ക് മാറ്റിയെന്നാണ് ഇറാഖ് വാര്‍ത്താ ഏജന്‍‌സിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഗ്‌ദാദിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സിറിയയോ അമേരിക്കയോ തയാറായിട്ടില്ല. നേരത്തെ നടത്തിയ ആക്രമണത്തില്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടുവെന്നു തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :