തുര്‍ക്കിയും ഐഎസ് വേട്ടയ്‌ക്ക്; സിറിയന്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് ഐഎസ് , സിറിയ , തുര്‍ക്കി , അമേരിക്ക
ഇസ്തംബൂള്‍| jibin| Last Modified ശനി, 25 ജൂലൈ 2015 (09:14 IST)
സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരെ അമര്‍ച്ച ചെയ്യാന്‍ തുര്‍ക്കിയും രംഗത്ത്. സിറിയയിലെ ഭീകരരുടെ മൂന്നു കേന്ദ്രങ്ങളിലാണ് തുര്‍ക്കി ഇന്നലെ വ്യോമാക്രമണം നടത്തിയത്. എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭീകരരുടെ കേന്ദ്രങ്ങളും വാഹനങ്ങളും തരിപ്പണമായി. സിറിയയുടെ വ്യോമാതിര്‍ത്തി ലംഘിട്ടില്ലെന്നും അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും തുര്‍ക്കി അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ രണ്ട് ഐ.എസ് ആസ്ഥാനങ്ങളും തീവ്രവാദികള്‍ സംഗമിക്കുന്ന ഒരു കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. ഐഎസ് ഐഎസിനെ തുരത്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടത്തിയ തുര്‍ക്കി രാജ്യത്തെ താവളങ്ങള്‍ അമേരിക്കക്ക് വിട്ടുകൊടുക്കാന്‍ തുര്‍ക്കി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിനൊടുവിലാണ് ഈ കാര്യത്തില്‍ വ്യക്തത കൈവന്നത്.

കഴിഞ്ഞ ദിവസം തുര്‍ക്കി പട്ടണമായ സുറുകില്‍ ഐഎസ് ഐഎസ് ചാവേര്‍ പൊട്ടിത്തെറിച്ചതിന് പ്രതികാരമായായിട്ടാണ് തുര്‍ക്കിയുടെ
നടപടി. നാശനഷ്ടങ്ങള്‍ വ്യക്തമല്ല. ഐഎസ് ഐഎസ് വേട്ട ശക്തമാക്കിയ രാജ്യത്ത് കഴിഞ്ഞ ദിവസം 250ലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു. 5,000 പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 140 ഇടങ്ങളിലായി നടന്ന പരിശോധനകളിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കുര്‍ദിസ്താന്‍ വര്‍കേഴ്സ് പാര്‍ട്ടി (പി.കെ.കെ) പ്രവര്‍ത്തകരും അറസ്റ്റിലായവരില്‍പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :