ഐഎസ് കൊടുംഭീകരന്‍ അബു അലാ അല്‍ അഫാരി കൊല്ലപ്പെട്ടു

   ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് ഐഎസ് , അബു അലാ അല്‍ അഫാരി
ബാഗ്ദാദ്| jibin| Last Modified വ്യാഴം, 14 മെയ് 2015 (07:54 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരന്‍ അബു അലാ അല്‍ അഫാരിയും സംഘവും അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസ് ഭീകരര്‍ ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സഖ്യസേന ആക്രമണം ശക്തമാക്കുകയായിരുന്നു. അഫാരിക്കൊപ്പമുണ്ടായിരുന്ന നിരവധി തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് സൂചന.

ഐഎസ് ഐഎസ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ അഭാവത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അഫാരിയായിരുന്നു. അഹാരിയുടെ തലയ്ക്ക് ഏഴ് ദശലക്ഷം ഡോളറാണ് ഇന്റര്‍പോള്‍ വിലയിട്ടിരുന്നത്. ആക്രമണത്തില്‍ നിരവധി ഭീകരരര്‍ കൊല്ലപ്പെടുകയും അവരുടെ വാഹനങ്ങളും സങ്കേതങ്ങളും നശിക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :