സിറിയയിൽ നിന്നും കൂട്ട പാലായനം; 45,​000പേര്‍ രാജ്യം വിട്ടു

 ഐഎസ് ഐഎസ് , ഇസ്താൻബുൾ , കുർദ്ദുകൾ , അഭയാർത്ഥി , ഇറാഖ്
ഇസ്താൻബുൾ| jibin| Last Modified ഞായര്‍, 21 സെപ്‌റ്റംബര്‍ 2014 (12:13 IST)
ഐഎസ് ഐഎസ് വിമതരുടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വടക്കൻ സിറിയയിൽ നിന്നും കൂട്ട പാലായനം. സിറിയൻ കുർദ്ദുകൾക്കായി തുർക്കി അതിർത്തി തുറന്നുകൊടുത്തിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,​000 കുർദ്ദുകളാണ് തുർക്കിയിലേക്ക് പാലായനം ചെയ്തിരിക്കുന്നത്. കുർദ്ദിഷ് നഗരമായ കൊബാനെയോട് ചേർന്നുള്ള അതിർത്തിയാണ് തുർക്ക് വെള്ളിയാഴ്ച തുറന്നുകൊടുത്തത്.

ഇത്രയധികം ജനങ്ങള്‍ ഒറ്റയടിക്ക് രാജ്യത്ത് പ്രവേശിച്ചതിനാല്‍ അഭയാർത്ഥികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന്‍ വിഷമകരമാണെന്നും. എന്നാലും അഭയാർത്ഥികളെ സ്വീകരിക്കാന്‍ തയാറാണെന്നും തുർക്കി ഉപപ്രധാനമന്ത്രി നുമാൻ കുർതുൽമസ് വ്യക്തമാക്കി. ഇതിനിടെ ഐഎസ് ഐഎസ് ഭീകരർ ബന്ധികളാക്കിയ 49 പേരെ ശനിയാഴ്ച തുർക്കിക്ക് കൈമാറി. ഇവരെ കഴിഞ്ഞ ജൂൺ 11നാണ് ഐഎസ് ഐഎസ് ഭീകരർ ബന്ദികളാക്കിയത്.

തുർക്കിഷ് അതിർത്തിയടക്കമുള്ള വടക്കൻ സിറിയയിലെയും വടക്കൻ ഇറാക്കിലെയും ഭൂരിഭാഗം മേഖലയും ഐഎസ് ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :