ഇറാഖിനു മേല്‍ ഫ്രഞ്ച് പോര്‍വിമാനങ്ങളും; വിമതരുടെ താവളം തകര്‍ന്നു

 ഐഎസ് ഐഎസ് , ഇറാഖ് , ഫ്രാന്‍സ് വ്യോമാക്രമണം , ഫ്രാന്‍സ്
പാരിസ്| jibin| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (11:24 IST)
ഇറാഖിലെ ഐഎസ് ഐഎസ് വിമതര്‍ക്കെതിരെ അമേരിക്കക്കു പിന്നാലെ ഫ്രാന്‍സും രംഗത്തത്തെി. വടക്കന്‍ ഇറാഖിലെ ഐഎസ് ഐഎസ് താവളങ്ങള്‍ക്ക് മേല്‍ ഫ്രഞ്ച് വ്യോമസേന ആക്രമണം അഴിച്ചുവിടുകയായിരുന്നു.

റാഫേല്‍ ജെറ്ററുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഐഎസ് ഐഎസിന്റെ ഒരു കേന്ദ്രം പൂര്‍ണമായും തകര്‍ന്നെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് വ്യക്തമാക്കി. ഐഎസ് വേട്ടയുടെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് അമേരിക്ക ആക്രമണം സിറിയയിലേക്കും വ്യാപിപ്പിക്കാനിരിക്കെയാണ് ഫ്രാന്‍സ് വ്യോമാക്രമണം ആരംഭിച്ചിരിക്കുന്നത്.

നേരത്തെ യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളുടെയും ഏതാനും അറബ് രാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തില്‍ ഫ്രാന്‍സും അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇറാഖില്‍ കരയുദ്ധത്തിന് പദ്ധതിയില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ് ഐഎസ് വിമതരെ തകര്‍ക്കാന്‍ ബ്രിട്ടന്‍ ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഫ്രാന്‍സും കുര്‍ദുകള്‍ക്ക് ആയുധം നല്‍കിവരികയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :