ഐഎസ് പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ വ്യോമാക്രമണം

 ഐഎസ് ഐഎസ് , ഭീകരർ , വ്യോമാക്രമണം , എണ്ണപ്പാടങ്ങള്‍
ബയ്റൂട്ട്| jibin| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (10:44 IST)
ഐഎസ് ഐഎസ് പിടിച്ചെടുത്ത സിറിയയിലെ എണ്ണപ്പാടങ്ങൾക്ക് നേരെ യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തി. നാലു തവണ നടന്ന വ്യോമാക്രമണത്തിൽ നിരവധി എണ്ണപ്പാടങ്ങൾക്ക് തീപിടിച്ചു. ദേർ-അൽ-സുർ പ്രവിശ്യയിലെ എണ്ണപ്പാടങ്ങൾ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്. നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

ഐഎസ് ഐഎസ് ഭീകരർ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്ത് ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കുർദ് സേനയുടെ സഹകരണത്തോടെ യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. അതേസമയം എണ്ണപ്പാടങ്ങൾ നാട്ടുകാരുടെ നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കാത്ത റിപ്പോ‌ർട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :