തട്ടുപൊളിപ്പന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ?; ഐഎസിനെ തുരത്താന്‍ സൈന്യം ബോളിവുഡ് ഗാനങ്ങള്‍ ഉപയോഗിക്കുന്നു

സംഗീതം ഐഎസിന് നിഷിദ്ധമാണ്

ഐഎസ് , ഇസ്ലാമിക് സ്‌റ്റേറ്റ് , ഹിന്ദി ചലച്ചിത്ര ഗാനം , ഭീകരര്‍
ലണ്ടൻ| jibin| Last Modified വ്യാഴം, 2 ജൂണ്‍ 2016 (08:56 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ ചെറുക്കാന്‍ സൈന്യം ബോളിവുഡ് പാട്ടുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ലിബിയൻ പട്ടണമായ സിർതിൽനിന്ന് ഐഎസിനെ തുരത്താനാണ് പുതിയ യുദ്ധതന്ത്രം ഉപയോഗിക്കുന്നത്.
സംഗീതം ഐഎസിന് നിഷിദ്ധമായതിനാല്‍ ഭീകരരെ മാനസികമായി തകര്‍ക്കാനുള്ള ആയുധമായിട്ടാണ് ഹിന്ദി ചലച്ചിത്ര ഗാനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള 'സൈക്കോളജിക്കല്‍ മൂവ്' ആണ് പട്ടാളം നടത്തുന്നത്.

സംഗീതം ഐഎസിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേൾക്കുന്നത് അവരെ അലോസരപ്പെടുത്തും. ഈ സാഹചര്യത്തില്‍ പട്ടണത്തിനു സമീപം ഉച്ചത്തിൽ പാട്ടുവച്ച രണ്ടു കാറുകൾ കൊണ്ടിട്ടാണ് ബ്രിട്ടീഷ്- ലിബിയന്‍ സൈന്യം ഈ പരിപാടി നടപ്പിലാക്കിയത്. സംഗീതം കേള്‍ക്കുന്നതോടെ ഭീകരര്‍ അലോസരപ്പെടുകയും വയർലെസിലൂടെ ബഹളം വെക്കുകയും പരാതി ഉന്നയിക്കുകയും ചെയ്യും.

വയർലെസിലൂടെ പടരുന്ന സന്ദേശങ്ങള്‍ ചോർത്തിയെടുത്ത് അവരുടെ ഒളിവിടങ്ങൾ കണ്ടെത്തുകയും അവിടെ മിനുറ്റുകള്‍ക്കകം ആക്രമണം നടത്തുകയുമാണ് സൈന്യത്തിന്റെ പദ്ധതി. ബ്രിട്ടീഷ് സൈന്യത്തിലെ, പാക്കിസ്ഥാന്‍ സ്വദേശിയായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഈ ആശയത്തിനു പിന്നില്‍. ഐഎസ് നിഷ്‌കര്‍ഷിച്ചിട്ടുള്ള ശരിയത്ത് നിയമത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഭീകരരെ അസ്വസ്ഥരാക്കുകയാണ് സൈനികര്‍ ചെയ്യുന്നത്. ഈ പുതിയ തന്ത്രം സഹായകരമാണെന്നാണ് പട്ടാളം വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :