ഖിലാഫ സ്ഥാപിതമായി, ഐ‌എസ്‌ഐ‌എസ് ലഖുലേഖ യു‌കെയില്‍!

ലണ്ടന്‍| VISHNU.NL| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (18:52 IST)
പുതുയുഗപ്പിറവിക്ക് തുടക്കമായി'...!!! വായിച്ച് സന്തോഷിക്കേണ്ടതില്ല. ഈ യുഗപ്പിറവി ഐ‌എസ്‌ഐ‌എസ് തീവ്രവാദികളുടേതാണ്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ ഐ‌എസ്‌ഐ‌എസിനേ പിന്തുണയ്ക്കുന്നവര്‍ വിതരണം ചെയ്ത ലഘുലേഖയിലാണ് പുതുയുഗം പിറന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ ഇവര്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ബ്രിട്ടണിലെ ജീവിതം മതിയാക്കി ഇറാഖിലെത്തി ജിഹാദില്‍ പങ്കാളിയാകാന്‍ നിര്‍ദ്ദേശിക്കുന്നു. ഐ‌എസ്‌ഐ‌എസ് തീവ്രവാദികളെ വാനൊളം പുകഴ്ത്തുന്ന ഇതില്‍ മധ്യപൂര്‍വേഷ്യയില്‍ അവരുടെ ത്യാഗങ്ങള്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്.

സംഭവത്തില്‍ ഭീകരതക്കെതിരായി രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ ഇവര്‍ ലംഘിച്ചിട്ടുണ്ടോ എന്ന് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് അന്വേഷിക്കുന്നുണ്ട്. ബ്രിട്ടണിലെ തീവ്രവാദിയായ അഞ്ജം ചൗധരിയുമായും ഒമര്‍ ബക്‌രിയുമായി ബന്ധമുള്ളവരാണ് ലഘുലേഖകള്‍ വിതരണം ചെയ്തതെന്നാണ് കരുതുന്നത്.

അള്ളാഹുവിന്റെ സഹായത്തോടെ മുസ്ലിംകള്‍ ഖിലാഫ പുനഃസ്ഥാപിച്ച് ഇമാമിനെ ഖലീഫയാക്കുമെന്നും കുറിപ്പില്‍ പറയുന്നു. ഐഎസ് പോരാളികളെ പിന്തുണയ്ക്കുന്നവര്‍ പാലിക്കേണ്ട നിയമവും ലഘുലേഖയില്‍ പറയുന്നു. ഐഎസ് നേതാക്കളെ അനുസരിക്കുക, ശരിയ നിയമം, യുകെയില്‍നിന്ന് ഖലീഫയിലേക്ക് കുടിയേറുക, സംഘടനയെക്കുറിച്ചുള്ള നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കുക എന്നി നിര്‍ദ്ദേശങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്.

ബ്രിട്ടണിന്റെ അത്രയും തന്നെ വിസ്ത്രിതിയില്‍ വലിയൊരു ഭൂപ്രദേശം പിടിച്ചെടുത്ത ഈ സംഘത്തില്‍ ഇപ്പോള്‍ 500 ബ്രിട്ടീഷുകാരും മറ്റ് പല വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ
ലോകമെമ്പാടുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രിട്ടണില്‍നിന്നും ഇന്ത്യയില്‍നിന്നുമെല്ലാം അനുയായികളെ റിക്രൂട്ട് ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു.

മധ്യപൂര്‍വേഷ്യയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന ഈ തീവ്രവദി പ്രസ്ഥാനം തങ്ങള്‍ പിടിച്ചെടുത്ത പ്രദേശത്തേ ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്നാണ് നാമകരനം ചെയ്തിരിക്കുന്നത്. അല്‍ ക്വയ്ദയെക്കാള്‍ അപകടകരമായ രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ശത്രുക്കളെ കൊന്നൊടുക്കുന്നതാകട്ടെ തികച്ചും പ്രാചീനമായ രീതിയിലാണ്. ഇവരുമായുള്ള ബന്ധം അല്‍ ക്വയ്ദ പോലും വിച്ഛേദിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :