ഐ‌എസിന്റെ പോരാട്ട വീര്യത്തിനു പിന്നില്‍ മനുഷ്യനെ ഭ്രാന്തനാക്കുന്ന ഉത്തേജകമരുന്ന്...!

റഖ| VISHNU N L| Last Updated: ശനി, 21 നവം‌ബര്‍ 2015 (13:59 IST)
എങ്ങനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൂരമായി മറ്റുള്ളവരെ വധിക്കുന്നതെന്നും ഒരേസ്ഥലത്ത് തന്നെ തുടര്‍ച്ചയായി പോരാട്ടം തുടരാനും സാധിക്കുന്നതെന്ന അന്വേഷണത്തിലായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍. ഇപ്പോളിതാ അതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുന്നു. തളരാതെയും ക്ഷീണം തോന്നാതെയും നിന്ന്‌ പൊരുതാന്‍ തീവ്രവാദികള്‍ 'ക്യാപ്‌റ്റാഗണ്‍' എന്ന ഉത്തേജകമരുന്നിനെ ആശ്രയിക്കുകയാണെന്നാണ് അവര്‍ കണ്ടെത്തിയത്.

സിറിയയില്‍ നിര്‍മ്മിക്കപ്പെടുന്ന കഠിനമായ അഡിക്ഷനുള്ള ഈ ചെറിയ ഗുളികകള്‍ ആണ് ഭീകരരെ അതിക്രൂരന്മാരും അമാനുഷികരാക്കി മാറ്റുന്നന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉറക്കമില്ലായ്‌മ, അമിത ഉറക്കം, വിഷാദം തുടങ്ങിയവ മൂലം കഷ്‌ടപ്പെടുന്നവര്‍ക്ക്‌ 1960 കളില്‍ പാശ്‌ചാത്ത്യ രാജ്യങ്ങളില്‍ പതിവായി നല്‍കിയിരുന്ന ഗുളികയാണ്‌ കാപ്‌ടാഗണ്‍. മയക്കുമരുന്ന്‌ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്നതിനാല്‍ ഇത്‌ 1980 കളില്‍ നിരോധിക്കപ്പെടുകയും ചെയ്‌തിരുന്നു.

ഉറക്കമോ ക്ഷീണമോ തോന്നുകയില്ല. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഇതിന്റെ അടിമയാകും. അതിശക്തമായ ഉത്തേജക മരുന്നുകൂടിയാണ് ഇത്.
20 ഡോളര്‍ വില വരുന്ന ഗുളിക സിറിയന്‍ പോരാളികള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്‌. അതേസമയം ഈ ഗുളികകള്‍ക്ക്‌ അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നുണ്ട്‌.

ഇതുമായി ബന്ധപ്പെട്ട്‌ ബിബിസി സെപ്‌തംബറില്‍ സംപ്രേഷണം ചെയ്‌ത അറബി ഡോക്യൂമെന്ററിയില്‍ ഈ ഗുളികകള്‍ വ്യാപകമാകുന്നതായി വിവരം ഉണ്ടായിരുന്നു. ഉറങ്ങാന്‍ കഴിയില്ല. കണ്ണു പോലും അടയില്ലെന്ന്‌ ഒരു ലബനീസ്‌ യൂസര്‍ പറയുന്നുണ്ട്‌. ഒരിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനേ പറ്റില്ലെന്നും പറയുന്നു. ലോകത്തിന്‌ മുകളില്‍ നില്‍ക്കുകയാണെന്ന തോന്നല്‍ ഉണ്ടാക്കുമെന്നാണ്‌ മറ്റൊരാള്‍ പറയുന്നത്‌. ക്യാപ്‌റ്റാഗണ്‍ കഴിച്ചശേഷം ഭീതി എന്നൊരു വികാരം പോലും തോന്നിയില്ലെന്ന്‌ മൂന്നാമന്‍ പറയുന്നു.

അതേസമയം വര്‍ഷം ഏഴ്‌ ടണ്‍ വിതരണം ചെയ്യുന്ന സൗദി അറേബ്യയാണ്‌ ഇതിന്റെ ഏറ്റവും വലിയ ഉപയോക്‌താക്കള്‍. 2010 ല്‍ ഉപഭോഗത്തില്‍ മൂന്നാം സ്‌ഥാനത്ത്‌ വന്ന അവര്‍ വര്‍ഷം തോറും 40,000 മുതല്‍ 50,000 പേരെ വരെ ചികിത്സിക്കുന്നതായിട്ടാണ്‌ വിവരം. 1981 ല്‍ ക്യപ്‌റ്റാഗണിനെ മയക്കുമരുന്നിന്റെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ...

പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച വിസ റദ്ദാക്കിയതായി ഇന്ത്യ
അംഗീകൃത ദീര്‍ഘകാല വിസ (LTV),നയതന്ത്ര,ഔദ്യോഗിക വിസകള്‍ കൈവശമുള്ള വ്യക്തികള്‍ക്ക് ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ...

India vs Pakistan: രണ്ട് കൂട്ടര്‍ക്കും ആണവായുധശേഷി ഉണ്ട്, ഞങ്ങള്‍ എന്തിനും തയ്യാര്‍; മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍
ആണവായുധശേഷിയുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ...

Donald Trump: ഇന്ത്യയും വേണം പാക്കിസ്ഥാനും വേണം; പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിലപാട് പറയാതെ ട്രംപ്
ഏപ്രില്‍ 22 നു ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 പേരാണ്

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ...

ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിന് ഒരു വര്‍ഷം മുമ്പ് ചാറ്റ്ജിപിടി കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചുവെന്ന് 27കാരി
ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുന്നതിന് ഏകദേശം ഒരു വര്‍ഷം മുമ്പ് ChatGPT തന്റെ ...