ഐ‌എസ്സിനെതിരെ ക്രിസ്ത്യാനികള്‍ക്ക് സ്വന്തം സൈന്യം, അറബ് ലോകവും പോരാട്ടത്തിന്

ഇസ്ലാമിക് സ്റ്റേറ്റ്, ക്രിസ്ത്യാനികള്‍, യസീദികള്‍, സൈന്യം
ബാഗ്‌ദാദ്‌| vishnu| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (14:59 IST)
അക്രമവും, കൊലപാതകവും, നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ഇറാഖിലും സിറിയയിലും വലിയൊരു ഭൂവിഭാഗം പിടിച്ചെടുത്ത് യാഥാസ്ഥിക സുന്നി വിമത തീവവാദികളായ ഐ‌എസ്സിനെ നേരിടാന്‍ ക്രിസ്ത്യാനികള്‍ സ്വന്തം സൈന്യം ഉണ്ടാക്കി. 4000 പേരടങ്ങുന്ന സംഘത്തേയാണ് ഇറാഖിലെ ക്രിസ്ത്യന്‍ സമുദായം സജ്ജമാക്കിയിരിക്കുന്നത്. നാടും വീടും പിടിച്ചെടുത്ത്‌ കടുത്ത മനുഷ്യാവകാശ ലംഘനം തീര്‍ക്കുന്ന ഐഎസിനെ കര്‍ശനമായി പ്രതിരോധിക്കാനും തിരിച്ചടിക്കാനും മണ്ണ്‌ തിരിച്ചുപിടിക്കാനുമാണ് സൈന്യത്തെ രൂപീകരിച്ചിരിക്കുന്നത്.

സൈന്യത്തില്‍ പരമ്പരാഗത ക്രിസ്ത്യാ‍നികളായ അസീറിയക്കാരും ഐ‌എസ്സിന്റെ ക്രൂരതകള്‍ ഏറ്റവുമധികം നേരിടേണ്ടി വന്നവരുമായ യസീദികളുമാണ് ഉള്ളത്. അസീറിയക്കാരുടെ ചരിത്രപ്രാധാന്യമുള്ള നിനേവേ പ്‌ളെയിന്‍സ്‌ കേന്ദ്രീകരിച്ച്‌ 'നിനേവേ പ്‌ളെയിന്‍സ്‌ പ്രട്ടക്ഷന്‍ യൂണിറ്റ്‌' എന്ന സൈന്യത്തെയാണ്‌ രൂപവല്‍ക്കരിച്ചിരിക്കുന്നത്‌. 3000 പേര്‍ ഇതിനോടകം തന്നെ സേനയില്‍ ചേരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 500 പേര്‍ സൈനിക പരിശീലനം പൂര്‍ത്തിയാക്കി യുദ്ധ രംഗത്തേക്ക് പോകാന്‍ തയ്യാറായിരിക്കുകയാണ്. അതേസമയം 500പേരുടെ പരിശീലനം പുര്‍ത്തിയായിവരുന്നു.

നിനേവേ പ്‌ളെയിന്‍സ്‌ മേഖല ഐ‌എസ് ഭീകരര്‍ പിടിച്ചെടുത്തതിനു പിന്നാലെ നൂറുകണക്കിന് യസീദികളേയും അസീറിയക്കാരേയും കൊന്നുതള്ളിയിരുന്നു. ഇതോടെയാണ് ഭീകരര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ഇരുകൂട്ടരും തീരുമാനിനിച്ചത്. ഭീകരര്‍ തങ്ങളോട് ചെയ്ത് ഓരോ ക്രൂരതയ്ക്കും അവരുടെ ഓരോ ആളുകളൊടും എണ്ണിയെണ്ണി പ്രതികാരം ചെയ്യാനാണ് പുതിയ സൈന്യത്തിന്റ്രെ തീരുമാനം. ഐ‌എസ് നടത്തിക്കൊണ്ടിരിക്കുന്ന പല ആക്രമണ തന്ത്രങ്ങളും അവര്‍ക്കെതിരെ തിരിച്ചു നടത്താനാണ് സൈന്യത്തിന്റെ തീരുമാനം.

നിലവില്‍ ഐ‌എസ് വിരുദ്ധ യുദ്ധം നടത്തുന്ന കുര്‍ദ്ദ്, ഇറാഖി സേനയ്ക്കൊപ്പം നിന്ന് പോരാടുമെങ്കിലും ഭീകരര്‍ക്കെതിരെ സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. അസീറിയക്കാരുടേയും യസീദികളുടേയും ഷബാക്‌സ്, മാന്‍ഡീന്‍സ്‌ എന്നിവരുടേയുമൊക്കെ്‌ സംരക്ഷണവും സ്വന്തം മേഖല രൂപപ്പെടുത്തലാണ്‌ ഇവര്‍ ലക്ഷ്യമിടുന്നത്‌. അമേരിക്ക, ഓസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അസീറിയന്‍ വംശജരാണ്‌ സൈന്യത്തിന്‌ വേണ്ടുന്ന ഫണ്ട്‌ നല്‍കുന്നത്‌.

അതേ സമയം അറബ് രാജ്യങ്ങള്‍ ഭീകരര്‍ക്കെതിരെ ശക്തമായ നിലപാടുകളുമായിന്‍ രംഗത്തെത്തി. ജോര്‍ദാന്‍ കനത്ത ആക്രമണങ്ങള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. കൂട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളും പങ്കുചേരുമെന്നാണ് സൂചന. നിലവില്‍ അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങിയ വന്‍‌ശക്തി രാജ്യങ്ങളാണ് ഐ‌എസ്സിനെതിരെ വ്യോമാക്രമണം നടത്തുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :