ഐസിസിനെതിരെ അറബ് രാജ്യങ്ങളും ഒബാമയും

ഐഎസ് , ബാറക് ഒബാമ , അറബ് ലീഗ്
കെയ്‌റോ| jibin| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (08:59 IST)
ഐഎസ് ഭീകരവാദ സംഘടനയെ സൈനികമായും രാഷ്ട്രീയ'മായും നേരിടണമെന്നും. ഐസിസിനെതിരെ കൂടുതല്‍ നടപടികള്‍ എടുത്ത് മുന്നോട്ട് പോകാനും അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റേതാണ് നിര്‍ണായക ഈ തീരുമാനം.

അതേസമയം ഐസിസിനെതിരെയുള്ള നടപടികള്‍ അമേരിക്കന്‍ പ്രസിഡന്റ് ബുധനാഴ്ച പ്രഖ്യാപിക്കും. വിഷയത്തില്‍ യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണ ഒബാമ തേടും. ഇറാഖില്‍ അമേരിക്ക യുദ്ധമാരംരംഭിച്ച പശ്ചാത്തലത്തില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ തീരുമാനത്തിന് വലിയ പങ്ക് തന്നെയാണ് ഉള്ളത്.

ഭീകരവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെന്നതുപോലെ മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അറബ് ലോകത്തെതന്നെ പിടിച്ചുകുലുക്കുന്ന വെല്ലുവിളികളിലൊന്നാണിതെന്നും ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ അറബ് ലീഗിന് സാധിച്ചിട്ടില്ലെന്നതാണ് ഖേദകരമെന്നും നബീല്‍ ആല്‍ അറബി പറഞ്ഞു.

ഐസിസിന് ആയുധങ്ങളും പണവും എത്തുന്നത് തടയുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാകൗണ്‍സിലിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും കയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗം അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :