'മകന്റെ ജീവനായ് ഐസ്ഐസിനോട് ഒരമ്മ കേഴുന്നു'

 ഐഎസ്ഐസ് , ഷേര്‍ളി , സ്റ്റീവന്‍ സോട്ട്ലോഫ്
വാഷിങ്ടണ്‍| jibin| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (15:00 IST)
മകനെ വിട്ടയക്കണമെന്നും, മകനോട് കരുണ കാട്ടണമെന്നും അവനെ ശിക്ഷിക്കരുതെന്നും ഐസ്ഐസിനോട് യുഎസ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ട്ലോഫിന്റെ അമ്മ.

വര്‍ഷങ്ങളായി ഇറാഖിലെ സുന്നി വിമതരുടെ പിടിയിലായ യുഎസ് ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ട്ലോഫിന്റെ അമ്മയായ ഷേര്‍ളിയാണ് ഐസ്ഐസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയോട് വിഡിയോയിലൂടെ മകന്റെ മോചനത്തിനായി അഭ്യര്‍ഥിച്ചത്.

മകനോട് ദയവായി കരുണ കാട്ടണമെന്നും. അവനെ ശിക്ഷിക്കരുതെന്നും ഷേര്‍ളി വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നുണ്ട്. സ്വേച്ഛാധിപതികളില്‍ നിന്ന് മുസ്ളിങ്ങള്‍ നേരിടുന്ന യാതനകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സ്റ്റീവന്‍ സോട്ട്ലോഫ് ഇറാഖിലെത്തിയതെന്നും ഷേര്‍ളി വിഡിയോയിലൂടെ അബൂബക്കര്‍ അല്‍ ബഗ്ദാദിയോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഐഎസ്ഐസ് ഭീകരര്‍ വധിച്ചതിന് പിന്നാലെയാണ് ഷേര്‍ളി മകന്റെ ജീവനായി അപേക്ഷിച്ചത്. ഫോളിയുടെ മരണത്തെ തുടര്‍ന്ന് അമേരിക്ക ഇറാഖിലെ വിമത കേന്ദ്രങ്ങളില്‍ നടത്തിവന്ന വ്യോമാക്രമണം നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ട് വര്‍ഷമായി സുന്നി വിമതരുടെ പിടിയിലായിരുന്ന മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ തിയോ കര്‍ട്ടിസിനെ കഴിഞ്ഞ ദിവസം വിമതര്‍ വിട്ടയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :