ഐ‌എസിനെതിരെ ഇനി നിങ്ങള്‍ക്കും യുദ്ധം ചെയ്യാം... പോരാട്ടം സൈബര്‍ ഭൂമിയിലാണെന്നു മാത്രം

ന്യുയോര്‍ക്ക്| VISHNU N L| Last Updated: വ്യാഴം, 19 നവം‌ബര്‍ 2015 (13:21 IST)
പാരീസിൽ ആക്രമണം നടത്തിയ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൈബർ യുദ്ധം പ്രഖ്യാപിച്ച അനോണിമസ് ഹാക്കർ സംഘം ഭീകരവാദികള്‍ക്ക് നേരെ സൈബര്‍ യുദ്ധം നടത്താന്‍ ലോകമാനമുള്ള യുവാക്കളെ ക്ഷണിക്കുന്നു. ഹാക്കിങ്ങോ, കമ്പ്യൂട്ടറില്‍ അടിസ്ഥാന സാക്ഷരത ഇല്ലാത്തവരോ ആയവര്‍ക്ക് പോലും ഐ‌എസിനെതിരെ ആക്രമണം നടത്താന്‍ സഹായിക്കുന്ന താരത്തിലുള്ള ഹാക്കിംഗ് ഗൊഡും അനോണിമസ് പുറത്തിറക്കിയിട്ടുണ്ട്.

ഒരു IRC ചാനലിലൂടെയാണ് ഐഎസ് ഹാക്കിംഗിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പ്രധാനമായും 3 ഗൈഡുകളാണ് അനോണിമസ് പുറത്തുവിട്ടത്. എങ്ങനെ ഹാക്ക് ചെയ്യാമെന്നതിനെക്കുറിച്ചുള്ള 'നൂബ് ഗൈഡ്', ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അക്കൌണ്ടുകൾ വെളിച്ചത് കൊണ്ടുവരാനുള്ള ട്വിറ്റെർ ബോട്ട് സജ്ജമാക്കുന്ന രീതി വിശദമാക്കുന്ന 'റിപ്പോർട്ടർ' ഗൈഡ്, ഐഎസ് ബന്ധമുള്ള സൈറ്റുകളുടെ ലിസ്റ്റ് പ്രദിപാദിക്കുന്ന 'സെർച്ചർ' ഗൈഡ് എന്നിവയാണ്.

ഐഎസിനെതിരെ DDoS,MITM എന്നീ അറ്റാക്കുകൾ നടത്തുന്നത് എങ്ങനെയാണെന്നും വിശദമാക്കുന്നുണ്ട്. ഹാക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇന്റെര്‍നെറ്റില്‍ ഇവര്‍ സൌകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദ ആശയങ്ങളും മറ്റും പ്രചരിപ്പിക്കുന്നതിനായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും കാര്യമായി ഉപയോഗിക്കപ്പെടുന്നു എന്ന നിരീക്ഷണത്തെ തുടർന്നാണ്‌ അനോണിമസിന്റെ പുതിയ നീക്കം.

#OpParis എന്ന പേരിൽ ഇതുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ ഓപ്പറേഷൻ ആയിരിക്കും ഐഎസിനെതിരെ നടത്താൻ പോകുന്നതെന്ന് അനോണിമസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. യുദ്ധപ്രഖ്യാപനം കഴിഞ്ഞു 24 മണിക്കൂറിനുള്ളിൽ ഐഎസുമായി ബന്ധമുള്ള 5500 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കിയതായി ഇവർ അവകാശപ്പെട്ടു.

ജനുവരിയിൽ നടന്ന ഷാർലി ഹെബ്ദോ ആക്രമണത്തിനു ശേഷം അനോണിമസ് ഐഎസിനെതിരെ തുറന്ന പോരാട്ടം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭീകരരുടെ ആയിരത്തിലധികം ട്വിറ്റെർ അക്കൌണ്ടുകൾ വെളിച്ചത്തു കൊണ്ടുവന്ന്, ഹാക്ക് ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ള അനേകായിരം സോഷ്യൽ മീഡിയ ഹാന്റിലുകൾ അനോണിമസ് റിപ്പോർട്ട്‌ ചെയ്യുകയുമുണ്ടായി.


ഏകദേശം 150 ലധികം ഐഎസ് ബന്ധമുള്ള വെബ്‌ സൈറ്റുകളാണ് അനോണിമസ് നിർജ്ജീവമാക്കിയത്.
ഏകദേശം 5,900 ഐ എസ് അനുകൂല വീഡിയോകളും, 101,000 ട്വിറ്റെർ അക്കൌണ്ടുകളും റിപ്പോർട്ട്‌ ചെയ്തു. ഐ എസുമായി ബന്ധമുള്ള 'CyberCaliphate'
എന്ന ഹാക്കിംഗ് ഗ്രൂപ്പിനെ പിന്തുടരാൻ കഴിഞ്ഞെന്ന് അനോണിമസ് പ്രഖ്യാപിച്ചതും ഈ ആഴ്ചയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :