സോഷ്യല്‍ മീഡിയയിലും ഐഎസ് കടന്നുകയറ്റം; അക്കൌണ്ടുകള്‍ നശിപ്പിക്കാന്‍ യൂറോപ്പില്‍ പ്രത്യേക സേന

ലണ്ടന്‍| Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (13:35 IST)
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ യൂറോപ്പില്‍ പ്രത്യേക പോലീസ് സേന ഒരുങ്ങുന്നു.സോഷ്യല്‍ മീഡിയയില്‍ ഭീകരരുമായി ബന്ധമുള്ള 45,000 മുതല്‍ 50,000 വരെ അക്കൗണ്ടുകളില്‍ നിന്ന് ദിവസേന ഒരുലക്ഷത്തിലധികം ട്വീറ്റുകളാണ് ഒഴുകുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി പ്രത്യേക സേനയെ രൂപീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപ്പോള്‍ ജൂലായ് ഒന്നുമുതല്‍ ഈ ദൗത്യം ആരംഭിക്കാനിരിക്കുകയാണെന്ന് യൂറോപ്പോള്‍ ഡയറക്ടര്‍ റോബ് വെയ്ന്‍ റൈറ്റ് അറിയിച്ചു. വ്യത്യസ്ത രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളുടെ സഹായത്തോടെയാണ് അക്കൗണ്ടുകള്‍ ഇല്ലാതാക്കല്‍ നടത്തുക. ബ്രിട്ടന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇതിനോടകം 5,000 ത്തിലധികം പേരാണ് ഐ.എസ്സില്‍ ചേര്‍ന്നതെന്നാണ് യൂറോപ്പോളിന്റെ കണ്ടത്തല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :