പാരീസ്|
jibin|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (11:30 IST)
ഇറാഖിലെ സുന്നി വിമതര്‍ക്കെതിരെ പോരാടാന്‍ കുര്‍ദുകള്‍ക്ക് ഫ്രാന്‍സ് ആയുധം നല്‍കും. പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദാണ് ഈ കാര്യം വ്യക്തമാക്കിയത്. വിമതരുടെ ആക്രമണത്തെത്തുടര്‍ന്ന് കുര്‍ദിഷ് സേനയ്ക്ക് യുഎസ് നേരത്തേ ആയുധങ്ങള്‍ നല്കാന് തീരുമാനിച്ചിരുന്നു. കുര്‍ദിസ്താനിലെ പ്രദേശിക ഭരണകൂടത്തിന്റെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ആയുധം നല്‍കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ ഇറാഖിലെ സുന്നി വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ നേരത്തേ
അമേരിക്ക പലതവണ വ്യോമാക്രമണം നടത്തിയിരുന്നു.
കൂടാതെ 130 സൈനിക ഉപദേശകരെക്കൂടി കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്ബിലിലേക്ക് അയച്ചതായി അമേരിക്ക അറിയിച്ചു. സുന്നി വിമതരെ പരാജയപ്പെടുത്തുന്നതിന് കൂടുതല്‍ അന്താരാഷ്ട്ര സൈനിക സഹായം ലഭ്യമാക്കാന്‍ ഇറാഖിലെ കുര്‍ദ് നേതാവ് മസൂദ് ബര്‍സാനി ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.