ഇറാഖില്‍ തടവുകാരുടെ ബസ് തകര്‍ത്തു; 61 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ് , ബാഗ്ദാദ് , ബാന്‍ കി മൂണ്‍ , ബസ് , തടവുകാര്‍
ബാഗ്ദാദ്| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (11:03 IST)
ഇറാഖില്‍ ബാഗ്ദാദിന് സമീപം തടവുകാരെ കൊണ്ടുപോയ ബസിന് നേരെ
ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 52 തടവുകാരും ഒമ്പത് പോലീസുകാരും കൊല്ലപ്പെട്ടു. താജി നഗരത്തിലെ സൈനികകേന്ദ്രത്തില്‍ നിന്ന് ബാഗ്ദാദിലേക്ക് തടവുകാരെ കൊണ്ടുപോയ വാഹനമാണ് ആക്രമികള്‍ തകര്‍ത്തത്.

തടവുകാരെയുമായി പോയ ബസിനു നേരെ ആയുധധാരികള്‍ വെടിവെക്കുകയും റോഡിന് സമീപം സ്ഥാപിച്ച ബോംബുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തു വെച്ച് തന്നെ എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.

ഭീകരവാദക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ടവരാണ് കൊല്ലപ്പെട്ട തടവുകാര്‍. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പശ്ചിമേഷ്യ സന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്രസഭ തലവന്‍ ബാന്‍ കി മൂണ്‍ ഇറാഖിലെത്തിയ ദിവസമാണ് ആക്രമണമുണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :