ഇറാഖില്‍ സ്‌ഫോടനത്തില്‍ 21പേര്‍ കൊല്ലപ്പെട്ടു

  ചാവേര്‍ ബോംബ് സ്‌ഫോടനം , ബാഗ്ദാദ് , പൊലീസ്
ബാഗ്ദാദ്:| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (17:04 IST)
ബാഗ്ദാദില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചു പൊലീസുകാള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ സാധാരണക്കാരാണ്.

കദിമിയ ജില്ലയിലെ പൊലീസ് ചെക്ക്‌പോസ്റ്റിലാണ് സ്‌ഫോടനമുണ്ടായത്. ഷിയാ തീര്‍ഥാടകരാണ് സ്‌ഫോടനത്തിനിരയാവരില്‍ ഏറെയും. അതേസമയം, ഫലൂജ നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.

വടക്കു പടിഞ്ഞാറന്‍ ഇറാഖില്‍ ഏറെനാളായി സര്‍ക്കാരും ഇസ്ലാമിക തീവ്രവാദി സംഘമായ ഐസിസും തമ്മില്‍ രുക്ഷമായ പോരാട്ടം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :