ഇറാഖില്‍ സ്ഫോടന പരമ്പര: 25 മരണം

ബാഗ്ദാദ്| Last Modified ബുധന്‍, 14 മെയ് 2014 (10:04 IST)
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ ഷിയാ മേഖലയിലുണ്ടായ
എട്ട് കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 80 പേര്‍ക്ക് ഗുരുതരമായി പരുക്കു പറ്റി.

രാവിലെ സദര്‍ സിറ്റി , ബലാദിയത് , ജാമില , വടക്ക് ഉന്‍ ഡിസ്ട്രിക്ട് , കിഴക്ക് മാമില്‍ , മദ്ധ്യഭാഗത്ത് കറാമ എന്നിവിടങ്ങളിലായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. ഷിയാ മുസ്ലിംങ്ങള്‍ ഇമാം അലിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു നഗരത്തിലെ വടക്കും കിഴക്കും മദ്ധള ഭാഗങ്ങളിലായി സ്ഫോടനങ്ങള്‍ നടന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :