ഇറാഖില്‍ സ്ഫോടന പരമ്പര; 19 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| VISHNU.NL| Last Modified ചൊവ്വ, 13 മെയ് 2014 (16:30 IST)
ബാഗ്ദാദിലെ ഷിയാ മുസ്ലീംഗളുടെ മേഖലയില്‍ കാര്‍ബോംബ് സ്ഫോടന പരമ്പര.
മേഖലയില്‍ വ്യത്യസ്ത കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 19 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഷിയാ മുസ്ലീംഗള്‍ ഇമാം അലിയുടെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ആണ് സ്ഫോടനങ്ങള്‍ നടന്നത്.

രാവിലെ സദര്‍ സിറ്റിയില്‍ ആണ് ആദ്യ സ്ഫോടനം. ഇവിടെ നാലു പേര്‍ കൊല്ലപ്പെട്ടു. മറ്റൊരിടത്ത് വീടുകള്‍ക്കടുത്ത് ബോബ് പൊട്ടി രണ്ടു പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബഗ്ദാദിനടുത്ത് ജാമില സിറ്റിയിലെ കച്ചവട കേന്ദ്രത്തില്‍ കാര്‍ ബോബ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു.

ഷിയ- സുന്നി സംഘര്‍ഷം നിരന്തരമായി നടക്കുന്ന മേഖലയാണിത്.ഇറാഖില്‍ 2013ല്‍ നടന്ന സ്ഫോടനങ്ങളില്‍ 8,868 പേര്‍ കൊല്ലപ്പെട്ടതായി യുഎന്നിന്‍റെ കണക്കുകള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :