ഇറാഖില്‍ ഭീകരരെ നേരിടാന്‍ സുഖോയ് പോര്‍വിമാനങ്ങള്‍

 ഐഎസ്ഐഎസ് , ബാഗ്ദാദ് , സുഖോയ്
ബാഗ്ദാദ്| jibin| Last Modified ഞായര്‍, 29 ജൂണ്‍ 2014 (14:28 IST)
കനത്ത സംഘര്‍ഷം തുടരുന്ന ഇറാഖില്‍ ഭീകരരെ നേരിടാന്‍ ഇറാഖ് സര്‍ക്കാര്‍ റഷ്യയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ വാങ്ങി. റഷ്യ ഉപയോഗിച്ച സുഖോയ് വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് ഇറാഖ് വാങ്ങിയത്. ഉടന്‍ തന്നെ വിമാനങ്ങള്‍ ഭീകരര്‍ക്കെതിരെ പ്രയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഇറാഖ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്. ഐഎസ്ഐഎസ് ഭീകരര്‍ നിരവധി പട്ടണങ്ങള്‍ ഇതിനകം പിടിച്ചെടുത്തു. അതേസമയം തിക്രീത് തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :