റെയ്‌നാ തോമസ്|
Last Modified ശനി, 11 ജനുവരി 2020 (10:37 IST)
ഇറാന്‍ തലസ്ഥാനമായ ടെഹ്റാന് സമീപം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത് മിസൈല്‍ ആക്രമണത്തിലാണെന്ന് സമ്മതിച്ച് ഇറാന്‍. ബുധനാഴ്‍ചയാണ് ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം യുക്രൈന്‍ വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 176 പേരും കൊല്ലപ്പെട്ടിരുന്നു.
അബദ്ധത്തിലാണ് ഇറാന്‍ യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതെന്ന് ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു. ശനിയാഴ്‍ച രാവിലെയാണ് വിമാനാപകടത്തിന്‍റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതായുള്ള പ്രസ്‍താവന പുറത്തുവന്നത്. മാനുഷികമായ പിഴവാണ് വിമാനം വെടിവെച്ചിടുന്നതിന് കാരണമായതെന്നാണ് ഇറാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്‍ചയാണ് യുക്രൈന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737 വിമാനം തകര്‍ന്നത്. എന്‍ജിന്‍ തകരാറാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.