സെല്‍ഫി ഭ്രമം ഐഫോണ്‍ മോഷ്ടാവിനെ കുടുക്കി

ഡെന്‍വര്‍| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (15:48 IST)
മോഷ്‌ടിച്ച ഐ ഫോണില്‍ സെല്‍ഫിയെടുത്തത്‌ മോഷ്‌ടാവിനെ വെട്ടിലാക്കി. അമേരിക്കയിലാണ് സംഭവം നടന്നത്.റവ്‌ലി ബിന്‍ഹാം (23) എന്ന യുവതിയുടെ ഐ ഫോണ്‍ ആണ് നഷ്ടമായത്. ബാറില്‍ മദ്യപിയ്ക്കുകയായിരുന്ന റവ്‌ലിയോട് അടുത്ത് ഇടപഴകുകയും സംസാരിയ്ക്കുകയും ചെയ്തശേഷം 17കാരി ഐഫോണ്‍ മോഷ്ടിക്കുകയായിരുന്നു. എന്നാല്‍ മദ്യലഹരിയിലായിരുന്ന റവ്ലിയ്ക്ക് 17 കാരിയുടെ മുഖം ഓര്‍മ്മയുണ്ടായിരുന്നില്ല.

എന്നാല്‍ പുലര്‍ച്ചെ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് നോക്കിയ റവ്ലി ഞെട്ടി. തന്റെ ഫോട്ടോ ഗാലറിയില്‍ 30 വയല്‍ അധികം പ്രായം തോന്നിയ്ക്കുന്ന സ്ത്രീയുടെ 13 സെല്‍ഫികള്‍. ഐഫോണില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത്‌ ഫേസ്‌ ബുക്കിലെ ഫോട്ടോ ഗാലറിയില്‍ സേവാകും എന്നത്‌ അറിയാതെയാണ്‌ മോഷ്‌ടാവ്‌ സെല്‍ഫി എടുത്ത്‌ തുടങ്ങിയത്‌. എന്നാല്‍ അന്വേഷണത്തില്‍
സെല്‍ഫിയെടുത്തത്‌ മോഷ്‌ടാവല്ല ഫോണ്‍ മോഷ്‌ടിച്ചയാളുടെ മാതാവാണെന്ന്‌ തെളിയുകയായിരുന്നു. മോഷ്ടാവിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ മകളാണ് തനിക്ക്‌ ഫോണ്‍ നല്‍കിയതെന്ന്‌ അമ്മ പോലീസിനോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :