പുതിയ ഐ ഫോണുകള്‍ വളയുന്നതായി പരാതി

ന്യൂയോര്‍ക്ക്| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (16:08 IST)
ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐ ഫോണ്‍ 6 പോക്കറ്റില്‍ ഇട്ടുനടക്കുമ്പോള്‍ വളയുന്നു എന്ന് ആരോപണം.
സോഷ്യല്‍ മീഡിയയില്‍ ‘ബെന്‍ഡ്‌ ഗേറ്റ്‌' പേരില്‍ ഉയര്‍ന്നുവന്ന ആരോപണം ആപ്പിളിന് വന്‍ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

ഫോണില്‍ ഫോണിന്‌ തീരെ കട്ടികുറവായതും രൂപകല്‍പ്പനയ്‌ക്ക് അലൂമിനിയം ഉപയോഗിച്ചിരിക്കുന്നതുമാണ്‌ ആപ്പിള്‍ 6 ല്‍ വളവ് രൂപപ്പെടാന്‍ കാരണമെന്നാണ് കരുതപ്പെടുന്നു.'മാക്‌റൂമേഴ്‌സ്' എന്ന വെബ്‌സൈറ്റാണ്‌ ഐഫോണിന്റെ ന്യൂനതയെ കുറിച്ചുളള വാര്‍ത്ത പുറത്ത് വിട്ടത്.

വെബ്സൈറ്റില്‍ ഫോണ്‍ വളഞ്ഞുപോയ ഒരാളിന്റെ വിവരണം സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഇദ്ദേഹം പതിനെട്ട്‌ മണിക്കൂറോളം പാന്റ്‌സിന്റെ മുന്‍പോക്കറ്റിലാണ് ഫോണ്‍ സൂക്ഷിച്ചിരുന്നത് ഇയാള്‍ കൂടുതല്‍ സമയവും ഇരിക്കുകയായിരുന്നുവെന്നും
വെബ്സൈറ്റില്‍ പറയുന്നു.ആപ്പിളിന്റെ 10 മില്ല്യണിലേറെ
ഐ ഫോണ്‍ 6 ഐ ഫോണ്‍ 6 പ്ലസ് ഫോണുകളാണ് ആദ്യ ആഴ്ച തന്നെ വിറ്റ് പോയത്



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :