മൂന്നുദിവസം കൊണ്ട് ഐഫോണ്‍ 6നെ വില്‍പ്പന ഒരുകോടി കവിഞ്ഞു!

VISHNU.NL| Last Updated: ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (19:29 IST)
ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐ ഫോണ്‍ 6
ഇറങ്ങി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വിറ്റ ഫോണുകളുടെ എണ്ണം കണ്ട് ആപ്പിള്‍ കമ്പനി അധികൃതരുടെ കണ്ണുതള്ളിപ്പോയി. മൂന്നുദിവസം കൊണ്ട് വിറ്റഴിഞ്ഞത് ഒരു കോടി യൂണിറ്റുകളാണ്.
രണ്ടു വര്‍ഷം മുമ്പ് ഐഫോണ്‍ 5 പുറത്തിറങ്ങുന്നതിനു മുമ്പ് ഇതിന്റെ പകുതി മാത്രം ഓര്‍ഡറുകളാണ് ലഭിച്ചത്.

സപ്തംബര്‍ 12 നകം നാല്‍പ്പതു ലക്ഷം ഓര്‍ഡറുകള്‍ നേടി ആപ്പിള്‍ നേരത്തേ തന്നെ റെക്കോര്‍ഡിട്ടിരുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 6 സെപ്തംബര്‍ 19നാണ് പുറത്തിറങ്ങിയത്. 4.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6, 5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോണ്‍ 6 പ്ലസ് എന്നവയാണ് മോഡലുകള്‍.

ആപ്പിളിന്റെ പുതിയ സ്മാര്‍ട്‌ഫോണായ ഐഫോണ്‍ 6 പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ ഒരു കോടി യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ആവശ്യക്കാര്‍ പ്രതീക്ഷിച്ചതിലും കൂടിയത് ഐഫോണ്‍ 6 ലഭ്യമാക്കാന്‍ ആപ്പിളിനെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ആപ്പിള്‍ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഫോണ്‍ വാങ്ങാനായി എത്തിയത ഐഫോണ്‍ ഔട്‌ലെറ്റുകളില്‍ വന്‍‌തിരക്കാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതേ സമയം സപ്തംബര്‍ 26 നുള്ളില്‍ ഇരുപതു രാജ്യങ്ങളില്‍ കൂടി ഐഫോണ്‍ 6 ലഭിച്ചു തുടങ്ങും. വര്‍ഷാവസാനത്തോടെ 115 രാജ്യങ്ങളില്‍ ലഭ്യമാകും. ഇന്ത്യയില്‍ നവംബറോടുകൂടി പുതിയ ഐഫോണുകള്‍ വിപണിയിലെത്തുമെന്ന് കരുതുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :