ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ആഡംബരക്കാറിനെ ഉപ്പുവെള്ളത്തിലിട്ടു!

ലണ്ടന്‍| VISHNU.NL| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (16:09 IST)
ഇന്‍ഷൂറന്‍സ് തുക സ്വന്തമാക്കാനായി ബുഗാട്ടി വെയ്‌റോണ്‍ എന്ന ആഡംബരക്കാറിനെ യുവാവ് ഉപ്പുവെള്ളത്തില്‍ ചാടിച്ച യുവാവിന് 20വര്‍ഷത്തേ തടവു ശിക്ഷ. പത്തുലക്ഷം ഡോളര്‍ വിലവരുന്ന കാറാണ് ഇയാള്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഉപ്പുവെള്ളത്തില്‍ ചാടിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയെ വചിക്കന്‍ ശ്രമിച്ചതിനാണ് ഇയാളക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഉപ്പുവെള്ളം കയറിയതിനേ തുടര്‍ന്ന് കാറിന്റെ എഞ്ചിന്‍ തുരിമ്പിച്ച് ഉപയോഗശൂന്യമായിപ്പോവുകയും ചെയ്തു. ആന്‍ഡി ലീ ഹൗസ് എന്ന യുവാവിനാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. 2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ടെക്‌സാസിലെ ഒരു ചെളിപ്രദേശത്തിലൂടെ വണ്ടിയോടിച്ചു വരികയായിരുന്ന താന്‍ പെലിക്കന്‍ പക്ഷിയെ രക്ഷിക്കാന്‍ വണ്ടി ഉപ്പുവെള്ളത്തിലേക്ക് വണ്ടി കയറ്റുകയായിരുന്നു എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് പറഞ്ഞത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ലീയുടെ പിറകെ വന്നവര്‍ മൊബൈലില്‍ ഈ ദൃശ്യം പകര്‍ത്തിയിരുന്നു.

ഇത് അവര്‍ യു ട്യൂബില്‍ ഇട്ടതൊടെയാണ് ലീയുടെ കള്ളത്തരം പൊളിഞ്ഞത്. കാര്‍ ഉപയോഗ ശൂന്യമായതിനേ തുടര്‍ന്ന് 2.2 ദശലക്ഷം ഡോളറാണ് ഇയാള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. മുമ്പ് ശിക്ഷ അനുഭവിച്ചിരുന്നുവെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ആന്‍ഡ്‌ലീയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച ഇന്‍ഷൂറന്‍സ് കമ്പനിക്ക് ഇയാള്‍
ഒരു മോഷണകുറ്റത്തിന് അകത്തുപോയതായി കണ്ടെത്തി. തുടര്‍ന്ന് കമ്പനി ഫയല്‍ ചെയ്ത കേസില്‍ അഞ്ചു വര്‍ഷത്തിനുശേഷമാണ് ഇപ്പോള്‍ വിധിവന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :