വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകുന്നു; 50 ശതമാനം വര്‍ധനയെന്ന് റിപ്പോര്‍ട്ട്

വിദേശ വിദ്യാര്‍ഥികള്‍ , ഇന്ത്യ , പഠനം , കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം
ബംഗലുരു| jibin| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (15:53 IST)
ഇന്ത്യയിലേക്ക് പഠനാവശ്യത്തിനായെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം വ്യക്തമാക്കി. ഫ്രാന്‍‌സില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമാണ് കൂടുതലായി വിദ്യാര്‍ഥികളെത്തുന്നത്.

2014 ല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാഭ്യാസത്തിനെത്തിയ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 44,620 ആയിരുന്നു. 2015 ല്‍ ഇത് 66,885 ആയി കൂടി. 214 ശതമാനം വളര്‍ച്ചയാണ് ഫ്രഞ്ച് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജര്‍മനിയില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ 124 ശതമാനവും ജപ്പാനില്‍ നിന്നുള്ള കുട്ടികളുടെ എണ്ണത്തില്‍ 123 ശതമാനത്തിന്റെയും വര്‍ധനവുണ്ട്.

പതിനൊന്നായിരം വിദ്യാര്‍ഥികളാണ് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയത്. ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :