ഇന്ത്യന്‍ നിലപാട് അത്ഭുതപ്പെടുകയും നിരാശപ്പെടുത്തുകയും ചെയ്‌തു: പാകിസ്ഥാന്‍

 എഫ് 16 യുദ്ധ വിമാനങ്ങള്‍ , ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം , പാകിസ്ഥാന്‍ , ഇന്ത്യ
ഇസ്ലാമാബാദ്| jibin| Last Modified ഞായര്‍, 14 ഫെബ്രുവരി 2016 (18:45 IST)
എഫ് 16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് തങ്ങളെ ഒരേസമയം അത്ഭുതപ്പെടുകയും നിരാശപ്പെടുത്തുകയും ചെയ്തതായി പാകിസ്ഥാന്‍. ഇന്ത്യ ഏറ്റവുമധികം പ്രതിരോധ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഖരവും വളരെ വലുതാണ്. എന്നിട്ടും ആണവശേഷിയുള്ള എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ വില്‍ക്കുന്നത് എതിര്‍ക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പാകിസ്ഥാനെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്യുകയാണെന്ന് പാക് വക്താവ് പ്രതികരിച്ചു.

പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കിയത്. ഭീകരവാദികളെ ചെറുക്കാനാണ് വിമാനം കൈമാറുന്നതെന്ന അമേരിക്കയുടെ വാദത്തോട് യോജിക്കാനാകില്ല. ഇത്രയും വർഷത്തെ അനുഭവങ്ങൾ തെളിയിക്കുന്നത് അതാണെന്നും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി.

എട്ട് എഫ് 16 യുദ്ധവിമാനങ്ങളാണ് അമേരിക്ക പാകിസ്ഥാന് വില്‍ക്കുന്നത്. 700 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് ഇത്. ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയിട്ടുണ്ട്.

നേരത്തെ ഇന്ത്യ റഷ്യയില്‍ നിന്നും ഫ്രാന്‍‌ശില്‍ നിന്നും യുദ്ധവിമാനങ്ങളടക്കമുള്ളവ വാങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി അമേരിക്ക രംഗത്ത് എത്തിയിരുന്നു. അമേരിക്കന്‍ എതിര്‍പ്പുകള്‍ മറികടന്ന് ഇന്ത്യ റഷ്യയില്‍ നിന്നും ഫ്രാന്‍‌ശില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതാണ് പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :