രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതായി സൌദി അറേബ്യ

ജിദ്ദ| JOYS JOY| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (15:57 IST)
രാജ്യത്ത് അമ്പതു ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നതായി സൌദി അറേബ്യ. ലിറ്ററിന് 45 ഹലാല (പൈസ) ഉണ്ടായിരുന്ന 91 ആം നമ്പര്‍ പെട്രോളിന് 75 ഹലാലയും 60 ഹലാല ഉണ്ടായിരുന്ന 95 ആം നമ്പര്‍ പെട്രോളിന് 90 ഹലാലയും ആയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ വില ജനുവരി മുതലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരിക. അതേസമയം, പുതിയ തീരുമാനം അനുസരിച്ച് പാചകവാതകത്തിന്റെ വില വര്‍ദ്ധിക്കില്ലെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. ഗ്യാസ് വിലയിലെ മാറ്റം വ്യാവസായിക ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട സൌദിയുടെ 2016ലെ പുതിയ പൊതുബജറ്റ് 326.2 ബില്യന്‍ റിയാല്‍ കമ്മി കാണിക്കുന്നുണ്ട്. 840 ബില്യന്‍ റിയാല്‍ ചെലവും 513.8 ബില്യന്‍ റിയാല്‍ വരവും കാണിക്കുന്നതാണ് ബജറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :