വോട്ടവകാശം കിട്ടി; സൌദി വനിതകള്‍ക്ക് ഇനിയും നിഷേധിക്കപ്പെടുന്ന ഒമ്പത് അവകാശങ്ങള്‍

റിയാദ്| JOYS JOY| Last Updated: ശനി, 12 ഡിസം‌ബര്‍ 2015 (14:50 IST)
അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ആദ്യ ഉത്തരങ്ങളില്‍ ഉണ്ടാകും. എന്നാല്‍, 2015 ഡിസംബര്‍ 12 സൌദിയിലെ സ്ത്രീകള്‍ക്ക് ചരിത്രപരമായ ദിനമാണ്. കാരണം, ജനാധിപത്യത്തിന്റെ അവകാശങ്ങളിലേക്കും അകത്തളങ്ങളിലേക്കും പ്രവേശനം ലഭിച്ചിരിക്കുന്നു.

സൌദിയിലെ മുന്‍സിപ്പല്‍ കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുകയും വോട്ടു ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഏഴായിരത്തോളം പേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ 979 സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്. ഭരണരംഗത്തേക്ക് പ്രവേശനം ലഭിച്ചെങ്കിലും സൌദിയില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും കിട്ടാക്കനിയായി നിരവധി അവകാശങ്ങളാണ് ഉള്ളത്.

സൌദി സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന ഒമ്പതു കാര്യങ്ങളാണ് ഇനി പറയുന്നത്.

1. ഡ്രൈവിംഗ് - സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിരോധിച്ചിരിക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് സൌദി അറേബ്യ.

2. യാത്ര - കുടുംബത്തിലെ പുരുഷന്മാര്‍ കൂടെയില്ലാതെ സൌദിയിലെ സ്ത്രീകള്‍ പുറത്ത് യാത്ര ചെയ്യാന്‍ പാടില്ല.

3. വിവാഹം - രക്ഷിതാവിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കാന്‍ സൌദിയിലെ സ്ത്രീകള്‍ക്ക് കഴിയില്ല.

4. ജോലി - രക്ഷിതാവിന്റെ അനുവാദമില്ലാതെ ജോലിക്ക് പോകാന്‍ കഴിയില്ല.

5. ശരീരം മുഴുവന്‍ മറച്ച് മാത്രം നടക്കുക - തല മുതല്‍ കാല്പാദം വരെ കറുത്ത ഉടുപ്പു കൊണ്ട് മറച്ചു വേണം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍.

6. പിന്തുടര്‍ച്ചാവകാശം - പുരുഷന് ലഭിക്കുന്ന പിന്തുടര്‍ച്ചാവകാശം അതുപോലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല.

7. രക്ഷിതാവിന്റെ അനുമതിയോടെ ജോലി ചെയ്യാം എന്നുണ്ടെങ്കിലും, ചില ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

8. അന്യപുരുഷനോടൊപ്പം പുറത്തു പോകുക - കുടുംബത്തില്‍പ്പെട്ടതല്ലാതെ, ഒരു അന്യപുരുഷനോടൊപ്പം പൊതു ഇടങ്ങളിലോ റസ്റ്റോറന്റുകളിലോ സ്ത്രീകള്‍ പോകുന്നതിന് വിലക്കുണ്ട്.

9. വിവാഹമോചനം - പുരുഷന്മാര്‍ക്ക് വിവാഹമോചനം ലഭിക്കുന്ന അത്ര എളുപ്പത്തില്‍ സ്ത്രീകള്‍ക്ക് വിവാഹമോചനം ലഭിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :