ബോക്സിങ്: വികാസ് കൃഷ്ണൻ പുറത്ത്

ബോക്‌സിങ്: വികാസ് കൃഷ്ണന്‍ സെമി കാണാതെ പുറത്ത്

റിയോ| aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (08:06 IST)
ഇടിക്കൂട്ടിലെ ഇന്ത്യൻ പ്രതീക്ഷയായിരുന്നു വികാസ് കൃഷ്ണൻ. എന്നാൽ പുരുഷന്‍മാരുടെ മിഡില്‍ വെയ്റ്റ് 75 കിലോ ഗ്രാം ബോക്‌സിങ്ങില്‍ വികാസ് സെമി കാണാതെ പുറത്തായി. സ്‌ബെക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടേമിറിനോട് പോരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്.

ക്വാർട്ടർ തികച്ചും ദയനീയമായിരുന്നു വികാസിന്. മൂന്ന് റൗണ്ടുകളിലും വെല്ലുവിളിയുയര്‍ത്താന്‍ വികാസ് കൃഷ്ണന് കഴിഞ്ഞില്ല. 30-27, 30-26, 30-26 എന്ന ക്രമിത്തിലാണ് മൂന്ന് റൗണ്ടുകളിലും ഉസ്‌ബെക്ക് താരം വിജയിച്ചത്. പ്രതിരോധിക്കാൻ പോലും വികാസിന് സാധിച്ചില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :