റിയോ: ശ്രീകാന്ത് ക്വാർട്ടറിൽ, രഞ്ജിത് മഹേശ്വരി പുറത്ത്

ബാഡ്മിന്റൺ: അട്ടിമറി ജയത്തോടെ ശ്രീകാന്ത് ക്വാർട്ടറിൽ

റിയോ ഡി ജെനീറോ| aparna shaji| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (07:34 IST)
റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം കിടമ്പി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക അഞ്ചാം നമ്പര്‍ സ്ഥാനത്തുള്ള ഡാനിഷ് താരം യാന്‍ യോര്‍ഗേഴ്‌സണെ പരാജയപ്പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരനായ ശ്രീകാന്ത് അവസാന എട്ടിലെത്തിയത്. ചൈനയുടെ ലിന്‍ ഡാനാണ് ശ്രീകാന്തിന്റെ ക്വാര്‍ട്ടറിലെ എതിരാളി. ട്രിപ്പിൾ ജമ്പില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി പുറത്ത്. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് മുപ്പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 16.95 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :