ഇസ്‍ലാമാബാദ്|
jibin|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (16:47 IST)
യുദ്ധമുണ്ടായാല്‍ ഇന്ത്യക്കെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് പ്രതിരോധമന്ത്രി ഖൗജ ആസിഫ്.
അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയാല്‍ ഇന്ത്യയെ അപ്പാടെ നശിപ്പിക്കുന്ന ആക്രമണമാകും നടത്തുക. ചില്ലുകൂട്ടിൽ സൂക്ഷിക്കുന്നതിനല്ല ഞങ്ങൾ ആണവായുധം നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏത് ഏത് തരത്തില്‍ ആക്രമിച്ചാലും പാകിസ്ഥാന്‍ ചുട്ട മറുപടി നല്‍കും. ചിലപ്പോള്‍ ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകര്‍ക്കാന്‍ കഴിയുന്ന ബോംബുകള്‍ ഉപയോഗിച്ചാകും പാകിസ്ഥാന്‍ ആക്രമണം നടത്തുക. പാക് സൈന്യം ഏതു നിമിഷവും യുദ്ധത്തിന് ഒരുക്കമാണെന്നും ഖൗജ ആസിഫ് കൂട്ടിച്ചേര്‍ത്തു.
നാലോ അഞ്ചോ രാജ്യങ്ങള്‍ ചേര്‍ന്ന് പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. ഇവരുടെ എതിര്‍പ്പ് പാകിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാന്‍ ഉതകുന്നതല്ല. കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്നത്ര ശ്രമങ്ങള്‍ പോലും ഇന്ത്യ നടത്തുന്നില്ലെന്നും ആസിഫ് പറഞ്ഞു.