ഇന്ത്യയുടെ ക്ഷണം സ്വീകരിക്കണമെന്ന് ഷെരീഫിനോട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം

ഇസ്ലാമബാദ്‌| Last Modified വെള്ളി, 23 മെയ് 2014 (11:03 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ സ്വീകരിക്കണമെന്ന്‌ പാക്ക്‌ വിദേശകാര്യ മന്ത്രാലയം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം വിട്ടുകളയുന്നത്‌ അബദ്ധമാകും. ഭാവി മുന്നില്‍ കണ്ടു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനെന്നും വിദേശകാര്യ മന്ത്രാലയം ശുപാര്‍ശ ചെയ്‌തു.

മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്‌ നവാസ്‌ ഷെരീഫ്‌ ഇന്നു തീരുമാനമെടുക്കാനിക്കെ ആണ്‌ വിദേശകാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :