1971നു മുമ്പെത്തിയ ബംഗ്ലാദേശികള്‍ ഇന്ത്യക്കാരാകും

ഷില്ലോംഗ്‌| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (14:17 IST)
1971 മാര്‍ച്ച്‌ 24നു മുമ്പ്‌ ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളെ ഇന്ത്യക്കാരായി പരിഗണിച്ച്‌ എല്ലാ ആനൂകുല്യങ്ങളും നല്‍കണമെന്നു മേഘാലയ ഹൈക്കോടതി വിധിച്ചു. വോട്ടര്‍പ്പട്ടികയിലടക്കം ഇവരുടെ പേരുകള്‍ ചേര്‍ക്കണമെന്നു കോടതി ആവശ്യപ്പെട്ടു.

വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന്‌ ബംഗ്ലാദേശില്‍ നിന്നും അഭ്യാര്‍ഥികളായി എത്തിയവരില്‍ 40 പേരാണ്‌ കോടതിയെ സമീപ്പിച്ചത്‌. ഇവരുടെ പൗരത്വം സംശയകരമാണെന്നു ചൂണ്‍്ടിക്കാട്ടിയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ വിസ്സമ്മതിച്ചത്‌.

എന്നാല്‍ ഇവര്‍ക്ക്‌ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്‌ ലഭിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും നല്‍കണമെന്നാണ്‌ നിര്‍ണായക വിധിയിലൂടെ കോടതി ഉത്തരവായിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :