റിയോ|
aparna shaji|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (07:29 IST)
ഇന്ത്യൻ ജനതയുടെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയ്ക്ക് ആദ്യ മെഡൽ. വനിതകളുടെ 58 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ മത്സരത്തില്‍
മത്സരിച്ച സാക്ഷി മാലിക്കാണ് ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്. കിർഗിസ്ഥാന്റെ ഐസുലു ടിനിബെക്കോവയെ 8–5നു മലർത്തിയടിച്ചാണു സാക്ഷിയുടെ നേട്ടം. 5–0നു എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായി തിരിച്ചടിച്ചാണ് സാക്ഷിയുടെ ജയം.
സക്ഷിയുടെ മാത്രം വിജയമല്ലിത്, ഓരോ ഇന്ത്യൻ ജനതയുടെയും കായിക പ്രേമികളുടെയും വിജയമാണ്. മാറക്കാനയിൽ റിയോ തുടങ്ങിയ അന്നു മുതലുള്ള കാത്തിരുപ്പ്. ക്വാർട്ടറിൽ സാക്ഷിയെ തോൽപിച്ച റഷ്യൻ താരം വലേറിയ ഫൈനലിൽ കടന്നതോടെയാണു സാക്ഷിക്കു റെപ്പഷാജെയിൽ അവസരം കിട്ടിയത്.