ബുള്ളറ്റിന് കനത്ത വെല്ലുവിളി ഉയർത്താൻ യു എം ഇന്റർനാഷനൽ ഇന്ത്യന്‍ വിപണിയിലേക്ക്

റോയൽ എൻഫീൽഡിനു കനത്ത വെല്ലുവിളി ഉയർത്താൻ യു എസ് മോട്ടോർ സൈക്കിൾ ബ്രാൻഡായ യു എം ഇന്റർനാഷനൽ ഇന്ത്യയിലേക്ക് എത്തുന്നു

um international, royal enfield, bullet, Renegade Commando, Renegade Sport S റോയൽ എൻഫീൽഡ്, യു എം ഇന്റർനാഷനൽ, ബുള്ളറ്റ്, റെനെഗെഡ് കമാൻഡൊ, റെനെഗെഡ് സ്പോർട്സ് എസ്
സജിത്ത്| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (09:52 IST)
റോയൽ എൻഫീൽഡിനു കനത്ത വെല്ലുവിളി ഉയർത്താൻ യു എസ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ഇന്ത്യയിലേക്ക് എത്തുന്നു. ‘റെനെഗെഡ് കമാൻഡൊ’, ‘റെനെഗെഡ് സ്പോർട്സ്’ എന്നീ 300 സി സി ബൈക്കുകളുമായാണ് യു എം ഇന്റർനാഷനൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ഈ മാസം അവസാനിക്കുന്നതിനു മുമ്പ് മൂവായിരത്തോളം ബൈക്കുകൾ കൈമാറുമെന്ന് യു എം ഇന്ത്യ ഡയറക്ടർ രാജീവ് മിശ്ര അറിയിച്ചു. വിപണിയുടെ ആവശ്യത്തിനൊത്ത് ബൈക്കുകൾ ലഭ്യമാക്കാൻ റോയൽ എൻഫീൽഡിനു കഴിയാത്തതും കമ്പനിക്കു ഗുണകരമാവുമെന്നാണു മിശ്ര പ്രതീക്ഷിക്കുന്നത്.

അതേസമയം ഏതൊക്കെ മോഡലുകളാണു കൈമാറുകയെന്നതു സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി വെളിപ്പെടുത്തിയില്ല. ഡൽഹി ഷോറൂമിൽ യഥാക്രമം 1.49 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാവും ‘റെനെഗെഡ് കമാൻഡൊ’യ്ക്കും, ‘റെനെഗെഡ് സ്പോർട്സി’നും വിലയെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :