ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 20 സെപ്റ്റംബര്‍ 2016 (18:17 IST)
പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം
ഇന്ത്യ ബഹിഷ്കരിക്കും. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബഹിഷ്കരണം. പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നവംബറില്‍ ഇസ്ലാമബാദില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്കരിക്കുക.
അതേസമയം, ഇന്ത്യയോടെ അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സാര്‍ക്ക് സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നേക്കും. ഭീകരവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പാകിസ്ഥാനെ അന്താരാഷ്ട്ര രംഗത്ത് ഒറ്റപ്പെടുത്തുന്നതിനായാണ് ഈ നടപടി.
നവംബര്‍ മാസം ഒമ്പതിനും പത്തിനുമാണ് ഇസ്ലാമബാദില്‍ സാര്‍ക്ക് സമ്മേളനം. ഇന്ത്യ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്ഥാന്, ഭൂട്ടാന്, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവയാണ് മറ്റ് അംഗ രാജ്യങ്ങള്‍.