ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് അവതരിപ്പിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 11 ജനുവരി 2021 (08:40 IST)
ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് അവതരിപ്പിക്കും. ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തില്‍ ബുധനാഴ്ചയോടെ വോട്ടെടുപ്പുണ്ടാകും. എന്നാല്‍ ഇംപീച്ച്‌മെന്റ് സെനറ്റിലേക്ക് പരിഗണിക്കുന്നത് ജോബൈഡന്‍ അധികാരത്തിലെത്തി നൂറുദിവസങ്ങള്‍ക്കു ശേഷമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതേസമയം ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ജോ ബൈഡന്‍ സ്വാഗതം ചെയ്യുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :