ട്രംപ് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഭീഷണി; ഇംപിച്ച്മെന്റ് നടപടിയ്ക്കൊരുങ്ങി സ്പീക്കർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 ജനുവരി 2021 (08:30 IST)
വാഷിങ്ടൺ: ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ശക്തമാക്കി യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കലാപം നടത്തിയതന്നെ പിന്നാലെയാണ് ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടുപോകും എന്ന് നാൻസി പെലോസി വ്യക്തമാക്കിയത്. ഭരണഘടനയുടെ 25 ആം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തിൽ തുടരാൻ അർഹനല്ലെന്നും നീക്കം ചെയ്യണം എന്നും ആവശ്യപ്പെടുന്ന പ്രമേയം തിങ്കളാഴ്ച് പ്രതിനിധി സഭയിൽ അവതരിപ്പിയ്ക്കും.

നടപടിയെ വൈസ് പ്രസിഡന്റ് മൈക് പെൻസ് അംഗീകരിച്ചില്ലെങ്കിൽ ഇംപീച്ച്മെന്റ് നടപടിയുമായി മുന്നോട്ടുപോകും. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിയ്ക്കാൻ അടിയന്തരമായി ഇടപെട്ടേ മതിയാകു, കാരണം ട്രംപ് ഇവയ്ക്ക് രണ്ടിനും ഭീഷണീയാണെന്നും നൻസി പെലോസി വ്യക്തമാക്കി. 2019 ഡിസംബറിൽ ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു എങ്കിലും റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :