ഐസ് ബക്കറ്റ് ചലഞ്ചിനെതിരെ ചൈനാക്കാരുടെ 'അടിവസ്ത്ര' ചലഞ്ച്

ചൈനാ , ഐസ് ബക്കറ്റ് ചലഞ്ച് , ബീജിംഗ്
ബീജിംഗ്| jibin| Last Updated: ശനി, 30 ഓഗസ്റ്റ് 2014 (12:41 IST)
എന്തിനും ഏതിനും ഡ്യൂപ്‌ളിക്കേറ്റ് കണ്ടെത്തി അത് ലോകത്തിന് സമ്മാനിച്ച് അല്‍ഭുതം ശൃഷ്ടിക്കുന്ന വന്മതിലിന്റെ നാട്ടുകാര്‍ ഐസ് ബക്കറ്റ് ചലഞ്ചിനെതിരെയും ആഞ്ഞടിക്കുന്നു.

ലോകത്ത് തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിനെതിരെ നഗ്നപ്രതിഷേധമാണ് ചൈനക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു പ്രതിഷേധം. ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ ഷെൻസെന്നായിരുന്നു പ്രതിഷേധ വേദി.
സ്ത്രീകളും പുരുഷന്മാരുമെല്ലാം പ്രതിഷേധത്തിൽ പങ്കുകൊണ്ടു.

ഐസ് ബക്കറ്റ് ചലഞ്ചിലൂടെ ഉണ്ടാകുന്ന വ്യാപക ജലദുരുപയോഗവും അതിലൂടെയുണ്ടാകുന്ന അപകടവും ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു നഗ്നപ്രതിഷേധം നടത്തിയത്. വാര്‍ത്ത പരന്നതോടെ അടിവസ്ത്രം മാത്രം ധരിച്ച് നടത്തിയ ഐസ് ബക്കറ്റ് ചലഞ്ച് ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ വന്‍ ചലനമാക്കിയിരിക്കുകയാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുൾപ്പെടെ ഫണ്ട് പിരിവിനാണ് ഐസ് ബക്കറ്റ് ചലഞ്ച് ലോകത്ത് തരംഗമായത്. അതോടെ അപകടങ്ങളും കൂടുകയുമായിരുന്നു. ഇതിനെതിരെയാണ് ചൈനക്കാര്‍ തുണിയുരിഞ്ഞ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :